എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ഇനിയെങ്കിലും അറിയുക നീ!

16:48, 27 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/ഇനിയെങ്കിലും അറിയുക നീ! എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ഇനിയെങ്കിലും അറിയുക നീ! എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇനിയെങ്കിലും അറിയുക നീ!

അറിഞ്ഞിരുന്നില്ല ഞാൻ ഇങ്ങനയൊരു
ദിനം വരുമെന്ന്
മനുഷ്യനെ തന്നെ നശീകരിക്കുമെന്ന്
കർമ്മമാണിത് മനുഷ്യന്റെ
താൻ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം
കരുതിയില്ല കർമ്മം തന്നെ തിരിച്ചടിക്കുമെന്ന് !
പ്രതീക്ഷിക്കാതെ വന്ന തിരിച്ചടി...!
ഇനിയെങ്കിലും അറിയുക മനുഷ്യരെ
തുറക്കുക നിൻ കണ്ണുകളെ
നീ നശിപ്പിച്ചത് ഈ മനോഹരമായ പ്രകൃതിയെ
കൊന്നൊടുക്കിയത് നിഷ്ക്കളങ്കരായ ജീവികളെ
ശാപമാണിത്! ജീവനറ്റുപോയ ഓരോ
മരത്തിന്റെയും ജീവികളുടെയും
ഓരോ ഇലകൾക്കും പറയുവാൻ കാണും
നീ ചെയ്തൊടുക്കിയ പാപങ്ങളെക്കുറിച്ച്
ഇനി എന്നാണു നീ നന്നാവുക
ഇനിയെങ്കിലും അറിയുക നീ !!
 

നൈസ് വി.ബിനു
9 എ എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കവിത