ജി.എച്ച്.എസ്.എസ്. അരീക്കോട്/ഹൈസ്കൂൾ

21:02, 12 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kmahammedkutty (സംവാദം | സംഭാവനകൾ) (→‎മുൻ സാരഥികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹൈസ്ക്കൂൾ വിഭാഗം


അരീക്കോട് ഗവ: ഹൈസ്ക്കൂൾ

 

1957-ൽ ആണ് അരീക്കോട് ഗവ: ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സർക്കാർ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. അരീക്കോട് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂൾ തുടങ്ങാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത് കൊഴക്കോട്ടൂർ ആറ്റുപുറത്ത് കേശവൻ നമ്പൂതിരി , പി.എം കുമാരൻ നായർ, അമ്പാഴത്തിങ്ങൽ മേക്കാമ്മു ഹാജി മധുരക്കറിയാൻ മമ്മദ്, കൊല്ലത്തങ്ങാടി ഇസ്മായിൽ മാസ്റ്റർ തുടങ്ങി പലരും ഈ ഉദ്യമത്തിന് നേതൃത്വം നൽകി.പെരുമ്പറമ്പിൽ പതിനൊന്നേക്കർ സ്ഥലം കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി സൗജന്യമായി നൽകി.നാട്ടുകാർ പണവും സാധന സാമഗ്രികളും ശ്രമദാനവും നൽകി നിർമ്മിച്ച ഓലഷെഡ്ഡിൽ ഉഗ്രപുരത്ത് ഹൈസ്കൂൾ ആരംഭിച്ചപ്പോൾ അരീക്കോട് ജി.എം.യു.പിയിലെ 6, 7, 8 ക്ലാസ്സുകളും അവിടെ ജോലി ചെയ്തിരുന്ന അദ്ധ്യാപകരേയും ഹൈസ്കൂളിലേയ്ക്ക് മാറ്റി.കുറുമാപ്പള്ളി ശ്രീധരൻ നമ്പൂതിരി ആയിരുന്നു പെരുമ്പറമ്പ് ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ. പതിനൊന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , പിൻഭാഗത്ത് ഫുഡ്ബോൾ കോർട്ടും ഉണ്ട്. എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവില് ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ.ഫസലുറഹ്മാൻ ടി ആണ്

 
ഹെഡ്മാസ്റ്റർ -ഫസലുറഹ്മാൻ ടി (8281558020)‍‍

വിവിധ എൻഡോവ്മെന്റുകൾ

 
പൂർവിദ്യാർത്ഥിയായിരുന്ന കെ.പി.ഭാസ്ക്കരൻ

അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവിദ്യാർത്ഥിയായിരുന്ന കെ.പി.ഭാസ്ക്കരൻ (ഉഗ്രപുരത്ത് ഷാരോടി മാസ്റ്ററുടെ മകൻ).1970 ൽ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ കപ്പൽ മുങ്ങി മരിച്ചു. INS കുക്രി എന്ന കപ്പലിൽ ടെലഗ്രാഫിസ്റ്റ് ആയിരുന്നു. ഇദ്ദേഹത്തിന്റെ പേരിൽ എസ്.എസ്.എൽ.സിയ്ക്ക് ഉയർന്ന മാർക്ക് കരസ്ഥമാക്കുന്നവർക്ക് സ്കൂൾ - കെ.പി.ഭാസ്ക്കര മെമ്മോറിയൽ എൻഡോവ്മെൻറ് ഏർപ്പെടുത്തിയിട്ടുണ്ട്

  കോണോത്ത് ദേവകിയമ്മ എൻഡോവ്മെന്റ്.

  കെ.പി. ഭാസ്കരൻ എൻഡോവ്മെൻറ്

  കാരകുന്നത്ത് പൂത്തൊടിയിൽ കല്യാണിക്കുട്ടിയമ്മ എൻഡോവ്മെന്റ്. എസ്.എസ്.എൽ.സി,പ്ലസ്‌ടു ഉന്നത വിജയം നേടിയവർക്ക് എല്ലാ വർഷവും നൽകുന്നു.

ഭിന്നശേഷി കുട്ടികൾക്കുള്ള റിസോഴ്സ് റൂമും ഫിസിയോ തെറാപ്പി സെൻററും

2011 മുതൽ സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി റിസോഴ്സ് റൂമും ഫിസിയോ തെറാപ്പി സെൻററും പ്രവർത്തിച്ചു വരുന്നു. ഒരു ഫുൾ ടൈം അധ്യാപികയുടെ സേവനം ഇവിടെ ലഭ്യമാണ്. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ,ഫിസിയോ തെറാപ്പി ഉപകരണങ്ങൾ എന്നിവ കേന്ദ്രത്തിൽ ലഭ്യമാണ്.2011 ജൂലായ് 26ന്നു പി.കെ.ബഷീർ എം.എൽ.എയാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. രക്ഷിതാക്കളും സമീപ പ്രദേശങ്ങളിലുള്ളവരും കേന്ദ്രത്തിന്റെ സേവനം പ്രയോജനപെത്തുന്നു.യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 30 പേർ റിസോഴ്സ് റൂം പ്രയോജനപ്പെടുന്നു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടന്നു വരുന്നു. ഐ.ഇ.ഡി. വിദ്യാഭ്യാസ ഡയറക്ടർ കേന്ദ്രം സന്ദർശിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും കേന്ദ്രം പ്രതീക്ഷയുടെ പുതുവെട്ട മാകുന്നു.

 
Schoolbus

മുൻ സാരഥികൾ

ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം സാരഥികൾ ഫോട്ടോ
1957 കുറുമാപ്പള്ളി ശ്രീധരൻ നമ്പൂതിരി
1957-1995 വിവരം ലഭ്യമല്ല
1995-96 - പി,പി,ഗോപാലൻ
1996-98 വി.കെ.അഹമ്മദ്
1998-2000 സി.കെ നാരായണൻ നമ്പൂതിരി
2000-01 വിജയലക്ഷ്മി
2001-02 ജയഭാരതി
 
2002-05 സുമതി.വി
 
2005-07 ആയിഷ എം.ടി  
2007-10 നജീബ എൻ.വി
2010-14 സി.സുബ്രഹ്മണ്യൻ
 
2015 പി.സെയ്തലവി
 
2015-17 പി പി.റുഖിയ
 
2017 അബ്ദുൾ റൗഫ്.പി  
2017-18 മധുകുമാർ.കെ.കെ
 
02.06.18- മുതൽ ചന്ദ്രസേനൻ.കെ.എസ്
 
2019- മുതൽ ഷൈലജ പി വി  
2021-മുതൽ സലാവുദ്ദീൻ പുല്ലത്ത്'  
2022 മുതൽ സക്കീബ എൻ വി ഐ
 
2023 മുതൽ ദാവൂദ് പി പി
 
2024 മുതൽ ഫസലുറഹ്മാൻ ടി
 

ഹൈസ്ക്കൂൾ അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ

മുൻ അദ്ധ്യാപകർ

മുൻ ഓഫീസ് ജീവനക്കാർ