ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രവർത്തനങ്ങൾ/2024-25

24-25 വർഷത്തെ പ്രവേശനോത്സവം വർണാഭമായി നടന്നു. ശ്രീ ഭഗത് റൂഫസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീ തലയൽ മനോഹരൻ നായർ മുഖ്യ അതിഥിയായിരുന്നു.

ജൂൺ 5 - ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ റിട്ട. റേഞ്ച് ഓഫീസർ ശ്രീ രാധാകൃഷ്ണൻ നായർ കുട്ടികളോട് സംവദിച്ചു. വൃക്ഷതൈ വിതരണം നടത്തി. പോസ്റ്റർ പ്രദർശനം , ഉപന്യാസമൽസരം എന്നിവ ഉണ്ടായിരുന്നു.



വായനാവാരാചരണം

ഈ വ‍ർഷത്തെ വായനാവാരാഘോഷം കവിയും ഗാനരചയിതാവുമായ ശ്രീ അജി ദൈവപ്പുരം ഉദ്ഘാടനം ചെയ്തു. സ്കൂളിൽ വിവധങ്ങളായ പ്രവ‍ർത്തനങ്ങൾ നടന്നു.

യോഗ ദിനം ശ്രീ ഗോപകുമാർ സാറിന്റെ നേതൃത്വത്തിൽ യോഗക്ലാസ്സ് നടന്നു.









ആഗസ്റ്റ് 5 ന് ലീപ് സൈക്കോമെട്രിക് ടെസ്റ്റ് ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് നടന്നു.

രക്ഷാകർത്താക്കൾക്ക് സൈബർ സുരക്ഷ പരീശീലനം നൽകി.



ആഗസ്റ്റ് 6 ന് ഹിരോഷിമാ ദിനത്തിൽ പ്രത്യക അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.


ഈ വ‍ർഷത്തെ സ്കൂൾ കായികോത്സവം ആഗസ്റ്റ് 8,9 തീയതികളിൽ നടന്നു.

2024 ആഗസ്റ്റ് 15 സ്വാതന്ത്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിലെ എസ് പി സി കേഡറ്റുകളുടെ പരേഡ് ഉണ്ടായിരുന്നു. എൻ എസ് എസ് , സ്കൗട്ട് ഗൈഡ്, ജെ ആർ സി ലിറ്റിൽ കൈറ്റ്സ് എന്നീ യൂണിറ്റുകളിലെ കുട്ടികൾ റാലിയിൽ പങ്കെടുത്തു.

ഈ വർഷത്തെ സ്കൂൾ കലോൽസവം ആഗസ്റ്റ് 22,23 തീയതികളിൽ നടന്നു. മൂന്നു സ്റ്റേജുകളിലായി കുട്ടികളുടെ കലാമൽസരങ്ങൾ നടന്നു.

ഈ വ‍ർഷത്തെ സ്കൂൾ ശാസ്ത്രമേള ആഗസ്റ്റ് 30 ന് നടന്നു. കുട്ടികൾ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ച വച്ചു.