സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


സ്വാതന്ത്ര്യദിനാഘോഷം-2024

 
42056 Independence Day celebration
 
42056Independence Day Celebration Parade and salute

78 -ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചന നടന്നു , ശേഷം സ്കൂൾ എച്ച് .എം ശ്രീമതി ആർ.എസ് കവിത രാവിലെ 8:30ന് പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ശ്രീ വിജയകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി . സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ പരേഡും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.



സ്പോർട്സ് -2024

 
42056 Model of Olympics Rings
 
42056 Sports

സ്കൂൾ തല കായിക മത്സരം ആഗസ്റ്റ് 7,9 തീയതികളിൽ നടന്നു. ആഗസ്റ്റ് 7 ന് 9:45 ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് ദീപശിഖാ പ്രയാണം.











ചാന്ദ്രദിനാചരണം

*അന്താരാഷ്ട്ര ചാന്ദ്രദിനാചരണത്തിൻെറ ഭാഗമായുള്ള വിവിധ പ്രവ‍ർത്തനങ്ങൾ - 22/7/24 മുതൽ 26/7/24 വരെ സ്കൂളിൽ നടന്നു*......

 
42056 International Moon Day

ചാന്ദ്രദൗത്യങ്ങൾ, ബഹിരാകാശ സഞ്ചാരം, റോക്കറ്റുകൾ,  ചന്ദ്രയാൻ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ  സംഘടിപ്പിച്ചു.

ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ചിത്രരചന,    റോക്കറ്റ് മാതൃക നിർമ്മാണം,  വീഡിയോ പ്രദർശനം തുടങ്ങിയവ ഉണ്ടായിരുന്നു.

കൂടാതെ അവസാന ദിനമായ വെള്ളിയാഴ്ച (26/7/24) കുട്ടികളിലെ ശാസ്ത്ര അഭിരുചിയും അവബോധവും വളർത്തുന്നത് ലക്ഷ്യമിട്ട് പ്രഗത്ഭനായ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ സുരേഷ് കുമാർ സാർ കുട്ടികളുമായി സംവദിക്കുകയും ലഘു പരീക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. യോഗനടപടികൾ നിയന്ത്രിച്ചത് കുട്ടികൾ തന്നെയായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ ഒളിമ്പിക്സ് വളയങ്ങളുടെ മാതൃക അവതരിപ്പിച്ചത് പുതിയ അനുഭവമായി മാറി.

ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സരം

 
42056 TATA Building India Essay Competition

ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ കോമ്പറ്റീഷനിൽ വിജയികളായ കുട്ടികൾ...

സീനിയർ വിഭാഗം

വിജയി- ശിവാനി കെ. ആർ (9B)

ഫസ്റ്റ് റണ്ണർ അപ്പ്- അനാമിക ആർ (9B)

സെക്കൻഡ് റണ്ണർ അപ്പ് - അഭിഷേക് വി (10 A)

ജൂനിയർ വിഭാഗം

വിജയി -അഹല്യ ലാൽ എ എസ് (8B)

ഫസ്റ്റ് റണ്ണർ അപ്പ്- മൈത്രി ഡി വി(8A)

സെക്കൻഡ് റണ്ണർ അപ്പ് - രുദ്രദേവ് എസ് എസ് (7A)