സംസ്കൃത ദിനാഘോഷവും പ്രദർശനവും സംഘടിപ്പിച്ചു

കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രാവണപൂർണിമ സംസ്കൃത ദിനം സമുചിതമായി ആഘോഷിച്ചു.

സ്കൂളിലെ " നവധ്വനി " സംസ്കൃത ക്ലബിൻ്റെ നേതൃത്വത്തിൽ സംസ്കൃത അസംബ്ലി , പഴങ്ങൾ- പച്ചക്കറികൾ- ധാന്യങ്ങൾ എന്നിങ്ങനെ വിവിധ വസ്തുക്കളുടെ സംസ്കൃതപദ പ്രദർശനം തുടങ്ങി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.

പ്രധാനാധ്യാപകൻ ശ്രീ തോമസ് അഗസ്റ്റിൻ സാറിൻ്റെ മഹനീയ സാന്നിദ്ധ്യത്തിൽ സ്കൂൾ മാനേജർ റവ. ഫാദർ ബിബിൻ ജോസ് സംസ്കൃതപദ പ്രദർശനത്തിൻ്റെ ഉദ്ഘാടനകർമം നിർവഹിച്ചു.

 

പ്രദർശനം