11053-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11053
ബാച്ച്2024-27
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
അവസാനം തിരുത്തിയത്
15-08-2024Wikichss


ജൂൺ 3 പ്രവേശനോത്സവം

ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനചടങ്ങുകൾ ലിറ്റിൽ കൈറ്റ്സിന്റെ ആധിമുഖ്യത്തിൽ തത്സമയ സംപ്രേക്ഷണം നടത്തിക്കൊണ്ടാണ് സ്കൂൾ തല ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പ്രിൻസിപ്പാൾ ടോമി എം. ജെ സ്വാഗതഭാഷണം നടത്തി. കുട്ടികൾക്ക് പുസ്തക വിതരണം നടത്തിക്കൊണ്ട് ഹെഡ് മാസ്റ്റർ മനോജ് കുമാർ പി.വി ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ അംഗങ്ങൾ, ടീച്ചേഴ്സ് ആശംസയർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരങ്ങേറി. മധുര വിതരണം നടത്തി. Parent awareness class സമീർ മാസ്റ്റർ കൈരാര്യം ചെയ്തു.

 

പരിസ്ഥിതി ദിനം - ജൂൺ 5

ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാനയുവജനക്ഷേമ ബോർഡിന്റെ കിഴിലുള്ള കാസർഗോഡ് ജില്ലാ യുവജനകേന്ദ്രം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

 

എം. എൽ. എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രധാനാദ്യാപകൻ ശ്രീ മനോജ് കുമാർ പി.വി അധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തംഗം പ്രൊഹസർ. എം ഗോപാലൻ പരിസ്ഥിതി ദിന ക്ലാസ്സെടുത്തു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.. സ്കൂൾ മാനേജർ ടി.കെ അസീന, പ്രിൻസിപ്പാൾ, ജില്ലാ ക്യാപ്റ്റൻ റനീഷ, ജില്ല കോർഡിലേറ്റർ നൗഷാദ് പരവനടുക്കം എന്നിവർ ആശംസയർപ്പിച്ചു. സ്കൂൾ പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബ് നടത്തി. സ്കൂൾ മാനേജർ ടി.കെ അസീന, ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി എന്നിവർ ചെർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.

പഠനോപകരണം വിതരണം നടത്തി

ചട്ടാഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റെ കമ്മിറ്റി പുതുതായി എട്ടാം ക്ലാസ്സിൽ ചേർന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിന്റെ സ്ഥാപക മാനേജർ ടി.കെ. അബ്ദൂൾ ഖാദർ ഹാജിയുടെ പേരിൽ 560 കുട്ടികൾക്കാണ് പഠോപകരണങ്ങൾ നൽകിയത്. മാനേജർ ടി.കെ അസീന പരിപാടി ഉദ്ഘാടനം ചെയ്തു.

 
പഠനോപകരണങ്ങൾ -വിതരണം

മേനേജങ് കമ്മിറ്റി അംഗങ്ങളായ ടി.കെ ജമീല, ടി.കെ സുഹ, ഡോ. ആബിദ് നാലപ്പാട്, ടി.കെ സമീർ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഉഖ്ബാൽ പ്രിൻസിപ്പാൾ എം.ജെ ടോമി, പ്രഥമാധ്യാപകൻ, പി.വി മനോജ് കുമാർ എന്നിവർ സംസാരിച്ചു.

ജൂൺ 13 പേവിഷബാധ-ബോധവൽക്കരണ ക്ലാസ്

 
പേ വിഷബാധ -പ്രതിജ്ഞ

2024 ജൂൺ 13ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും പേവിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് വിദ്യാർഥികൾക്കും, അധ്യാപകർക്കുമിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് ഒരു സ്പെഷ്യൽ അസംബ്ലി കൂടുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുകയും, അതുപ്രകാരം സ്ഥലം ഹെൽത്ത് ഇൻസ്പെക്ടർമാർ സ്കൂളിൽ വന്ന് കുട്ടികൾക്കും അധ്യാപകർക്കും പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് അവബോധം നൽകുകയും പ്രതിജ്ഞ ചെയ്യിപ്പിക്കുകയും ചെയ്തു.

ജുലൈ 6 ലിറ്റിൽ കൈറ്റ്സ്-ജില്ലാതല പുരസ്കാരം ഏറ്റുവാങ്ങി

 
ലിറ്റിൽ കൈറ്റ്സ് അവാർഡ്

ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം ചട്ടാഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ ഏറ്റുവാങ്ങി. 30,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പുരസ്കാര വിതരണം നടത്തിയത്.


യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, തനത് പ്രവർത്തനവും സാമൂഹ്യ ഇടപെടലും പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡ്ഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം വിലയിരുത്തപ്പെട്ടു.

 
ലിറ്റിൽ കൈറ്റ്സ് അവാർഡ്@ തിരുവനന്തപുരം

ജൂലൈ 6 ലിറ്റിൽ കൈറ്റ്സ്-ജില്ലാതല പുരസ്കാരം ഏറ്റവാങ്ങി

ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ ഏറ്റുവാങ്ങി 30,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പുരസ്കാര വിതരണം നടത്തിയത്.

യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, തനത് പ്രവർത്തനവും സാമൂഹ്യ ഇടപെടലും പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപാഡ്ഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം ഡിജിറ്റൽ മാഗസിൻ വിക്ടേഴ്സ് ചാനൽ വ്യാപനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം വിലയിരുത്തിയാണ് തുടങ്ങിയ വിലയിരുത്തപ്പെട്ടു.

ജൂൺ 21 അന്തർദേശീയ യോഗാദിനം

SPC, ലിറ്റിൽ കൈറ്റ്സ്, റെഡ്ക്രോസ് എന്നീ യൂണിറ്റുകളുടെ ഭാഗമായി യോഗയിൽ ട്രെയിനിംഗ് കിട്ടിയ കുട്ടികൾ നേതൃത്വം നൽകിയ യോഗ പരിശീലന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു.

 
യോഗാദിനം -ലിറ്റിൽ കൈറ്റ്സ്
 
യോഗാദിനം -ലിറ്റിൽ കൈറ്റ്സ്