ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ/പ്രവർത്തനങ്ങൾ/2024-25
ഭക്ഷണമേള സംഘടിപ്പിച്ചു
![](/images/thumb/1/15/11055_food_fest_2.jpg/300px-11055_food_fest_2.jpg)
![](/images/thumb/c/c2/11055_food_fest_1.jpg/300px-11055_food_fest_1.jpg)
ബേത്തൂർപാറ:ബേത്തൂർപാറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അഞ്ചാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷ്യ മേള നടത്തി. കുട്ടികൾ തയ്യാറാക്കിയ വിവിധ ഇനം നാടൻ ഭക്ഷണങ്ങൾ ഉൾപ്പെടെ മേളയിൽ ഉണ്ടായിരുന്നു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഭക്ഷ്യമേള കണ്ടും രുചി ആസ്വദിച്ചും മേളയുടെ ഭാഗമായി. ഹെഡ് മിസ്ട്രസ്റിനി തോമസ് മേള ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജയൻ മിയ്യങ്ങാനം. നിമിഷ, സുനന്ദ, ലതിക , സാബിത്ത്, ഗണേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
![](/images/thumb/4/41/11055_AMMA_VAYANA.jpg/300px-11055_AMMA_VAYANA.jpg)
അമ്മ വായന മത്സരം നടത്തി
![](/images/thumb/2/26/11055_amma_vayana_2.jpg/300px-11055_amma_vayana_2.jpg)
![](/images/thumb/4/41/11055_AMMA_VAYANA.jpg/300px-11055_AMMA_VAYANA.jpg)
ബേത്തൂർപ്പാറ ഗവണ്മെന്റ് സ്കൂളിൽ വായനാവാരാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് വേണ്ടി 'അമ്മ വായന മത്സരം' നടത്തി . രക്ഷിതാക്കളുടെ വായനാനുഭവങ്ങൾ കോർത്തിണക്കിയുള്ള പുസ്തക പരിചയം ആണ് നടന്നത്. മികവുറ്റ അവതരണത്തിലൂടെ വായനാനുഭവങ്ങൾ ശ്രദ്ധേയമാക്കി രക്ഷിതാക്കൾ . ശ്രീമതി മിനി മനോജ് ഒന്നാം സ്ഥാനം നേടി . രക്ഷിതാവ് ഗോപിനാഥന്റെ കവിതാലാപനവും പരിപാടിയെ ശ്രദ്ധേയമാക്കി.