ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

കലോത്സവം, സ്പോർട്സ് വിജയികൾക്ക് ഗംഭീര സ്വീകരണം നൽകി

ബേത്തൂർപ്പാറ സ്കൂളിൽ നിന്ന് കലോത്സവം , സ്പോർട്സ് മത്സരയിനങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗംഭീര സ്വീകരണം നൽകി .സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ A ഗ്രേഡ് നേടിയ കൃഷ്ണജിത്ത് , ജില്ലാ കലോത്സവത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയ ദേവാഞ്ജന , വിവിധ ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആദർശ് മോഹൻ ,സ്പോർട്സ് ഇനങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ മത്സരിച്ച കായിക താരങ്ങൾ എന്നിവർക്ക് സ്കൂളിൽ ഗംഭീര സ്വീകരണം നൽകി .സ്കൂൾ സ്റ്റാഫ് ,പി.ടി.എ.,എസ് എം സി അംഗങ്ങൾ ,വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വിജയികളെ സ്കൂളിലേക്ക് സ്വീകരിച്ച് ആനയിച്ചു .ഉപഹാര വിതരണവും നടത്തി.,


കലോത്സവം സ്പോർട്സ് വിജയികൾ




സ്വീകരണ റാലി




ഭക്ഷണമേളയിൽ നിന്ന്




ഭക്ഷണമേള സംഘടിപ്പിച്ചു

ഭക്ഷണമേള

ബേത്തൂർപാറ:ബേത്തൂർപാറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അഞ്ചാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷ്യ മേള നടത്തി. കുട്ടികൾ തയ്യാറാക്കിയ വിവിധ ഇനം നാടൻ ഭക്ഷണങ്ങൾ ഉൾപ്പെടെ മേളയിൽ ഉണ്ടായിരുന്നു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഭക്ഷ്യമേള കണ്ടും രുചി ആസ്വദിച്ചും മേളയുടെ ഭാഗമായി. ഹെഡ് മിസ്ട്രസ്റിനി തോമസ് മേള ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജയൻ മിയ്യങ്ങാനം. നിമിഷ, സുനന്ദ, ലതിക , സാബിത്ത്, ഗണേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

വായന വാരാചരണം




അമ്മ വായന മത്സരം നടത്തി

വായനാ വാരാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടി
അമ്മ വായന മത്സരം

ബേത്തൂർപ്പാറ ഗവണ്മെന്റ് സ്കൂളിൽ വായനാവാരാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് വേണ്ടി 'അമ്മ വായന മത്സരം' നടത്തി . രക്ഷിതാക്കളുടെ വായനാനുഭവങ്ങൾ കോർത്തിണക്കിയുള്ള പുസ്തക പരിചയം ആണ് നടന്നത്. മികവുറ്റ അവതരണത്തിലൂടെ വായനാനുഭവങ്ങൾ ശ്രദ്ധേയമാക്കി രക്ഷിതാക്കൾ . ശ്രീമതി മിനി മനോജ് ഒന്നാം സ്ഥാനം  നേടി . രക്ഷിതാവ് ഗോപിനാഥന്റെ കവിതാലാപനവും പരിപാടിയെ ശ്രദ്ധേയമാക്കി.