സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/ശുചിത്വം രോഗത്തെ തുരത്തും
ശുചിത്വം രോഗത്തെ തുരത്തും
പണ്ട് പണ്ട് ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിന്റെ പേരു നിർമല ഗ്രാമം എന്നായിരുന്നു. ആ ഗ്രാമത്തിലെ ആൾക്കാർ എപ്പോഴും നിർമല ഗ്രമത്തെ ശുചിയാക്കുമായിരിന്നു. അങ്ങനെ ഇരിക്കെ ആ ഗ്രാമത്തിലെ ആൾക്കാർക്ക് തോന്നി എന്തിന് ഞങ്ങൾ ഈ ഗ്രാമം എന്നും ശുചിയാക്കുന്നത്. എത്ര ശുചിയാക്കിയാലും കുറച്ച് കഴിയുമ്പോൾ വീണ്ടും അഴുക്കാകും. കുറച്ചു നാൾ ഈ ഗ്രാമം ശുചിയാക്കിയില്ലേൽ എന്തു സംഭവിക്കാൻ. ഒന്നും സംഭവിക്കില്ല. അങ്ങനെ കുറുച്ചു നാൾ കഴിഞ്ഞപ്പോൾ നിർമല ഗ്രാമത്തിലെ ആൾക്കാർക്കു പല പല രോഗങ്ങൾ വരുവാൻ തുടങ്ങി. ആ രോഗങ്ങൾ അവരുടെ മരണത്തിന് കാരണമായി. പിന്നീട് ആ ഗ്രാമത്തിൽ അവശേഷിച്ചതു വളരെ കുറച്ച് ആൾക്കാരും അവരുടെ കുറച്ചു കൃഷിയും,പശുവും,ആടും,പക്ഷികളും മാത്രം. അതോടെ വീണ്ടും അവർ പഴയ പോലെ ശുചിത്വം പാലിക്കാൻ തുടങ്ങി. നിർമല ഗ്രമം വളരെ ശുചിത്വമുള്ള നാടായി. നിർമല ഗ്രാമം വളരെ മനോഹരമായി മാറി. മലിനമല്ലാത്ത നദികളും പച്ചപ്പ് നിറഞ്ഞ മരങ്ങളും ധാരാളം കൃഷിയും ഒക്കെയായി അ ഗ്രാമത്തിലെ ആൾക്കാർ സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 07/ 08/ 2024 >> രചനാവിഭാഗം - കഥ |