ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25

20:55, 6 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവിരങ്ങൾ ചേർത്തു)
2022-23 വരെ2023-242024-25


പ്രവേശനോത്സവം

 

2024-25 അധ്യയന വർഷം ജൂൺ 3 ന് പ്രവേശനോത്സവത്തോടെ തുടക്കമായി. എൽ കെ ജി മുതൽ പത്താം തരം വരെയുമുള്ള ക്ലാസിലേക്ക് ഈ വർഷം പുതുതായി ധാരാളം കുട്ടികൾ ചേരുകയുണ്ടായി.നവാഗതരെ ചെണ്ട മേളത്തിൻെറ അകമ്പടിയോടെ സ്വീകരിച്ച‍ു. ചടങ്ങിൽ ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ് സ്വാഗതം പറഞ്ഞ‍ു. പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ,വിദ്യാഭ്യാസ വാർഡ് തല കൺവീനർ ഇ സി അബ്‍ദുള്ള,പി ടി എ, എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെട‍ുത്ത‍ു.കുട്ടികൾക്ക് മധുരവും,പഠനോപകരണങ്ങളും സമ്മാനിച്ച‍ു.

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം എക്കോ ക്ലബ്ബിൻെറ നേതൃത്വത്തിൽ ആചരിച്ച‍ു.ഫോറസ്റ്റ് ഡിപ്പാർട്ടമെൻറ് നൽകിയ മാവിൽ തെെ നട്ട്കൊണ്ട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ്, ഫോറസ്റ്റ് ഡിപ്പാർട്ടമെൻറിലെ സ‍ുഭാഷ്,അധ്യാപകർ,ക്ലബ്ബ് അംഗങ്ങൾ പങ്കെട‍ുത്തു. കുട്ടികൾ തെെകൾ കെണ്ട്‍വരികയും സ്‍കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു.കുട്ടികൾക്ക്‌ പരിസ്ഥിതി ദിന സന്ദേശം നൽകുകയും,ഉപന്യാസ രചന, പോസ്റ്റർ രചന,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

ഹെൽപ്പ് ഡെസ്‍ക്

എസ് എസ് എൽ സി പ‍ൂർത്തിയാക്കിയ കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കുന്നതിനായി സ്‍കൂളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി.സ്കൂൾ ഐ ടി ചാർജുള്ള അധ്യാപകരും ലിറ്റിൽ കെെറ്റ്സ് കെെറ്റ്സ് അംഗങ്ങളും നേതൃത്തം നൽകി.

അഭിരുചി പരീക്ഷ

2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളെ തെരഞ്ഞെട‍ുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷ ജൂൺ 11 ന് സ്കൂളിൽ സംഘടിപ്പിച്ച‍ു.പ്രത്യേക സോഫ്‍റ്റ്‍വെയ‍ർ ഉപയോഗിച്ച് സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരീക്ഷ നടത്തിയത്.28 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുകയും 24 പേർക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്‍തു.

അനുമോദനം

2023 വ‍‍ർഷത്തെ യ‍ു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടിയ കുറ‍ുമ്പാല ഗവ.ഹെെസ്കൂളിലെ ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നിവരെ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ.ടി സിദ്ധിഖ് ആദരിച്ച‍ു.കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ എം എൽ എ കെെമാറി.

വായന ദിനം

വായന ദിനാചരണ പരിപാടികളുമായി ബന്ധപ്പട്ട് വിദ്യാരംഗം കലാസാഹിത്യ വേദി,വിവിധ ഭാഷാ ക്ലബ്ബ‍ുൾ എന്നിവയുടെ നേതൃതത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.ജൂൺ 19 ന് നടത്തിയ ദിനാചരണ ചടങ്ങ് എഴുത്തുകാരൻ പി കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ അധ്യക്ഷത വഹിച്ച‍ു.എൽ പി, യു പി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി ആസ്വാദന കുറിപ്പ്,പ‍ുതുവായന,ക്വിസ്,വായന മത്സരം,പ‍ുസ്തക പരിചയം,പ‍ുസ്തക പരിചയം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.

എൿസ്‍ലെൻസ് അവാർഡ്

2023 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ക‍ുറ‍ുമ്പാല ഹെെസ്കൂളിന് എൿസ്‍ലെൻസ് അവാർഡ്.കൽപ്പറ്റ നിയോജക മണ്ഢലം എം എൽ എ അഡ്വ. ടി സിദ്ധിഖ് ഏർപ്പെടുത്തുന്ന പുരസ്കാരത്തിനാണ് സ്കൂൾ അർഹത നേടിയത്.09-07-2023 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻറ് മ‍ുഹമ്മദ് ഷാഫി,സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ എന്നിവർ പ്രമുഖ മജീഷ്യൻ ഗോപിനാഥ് മ‍ുത‍ുകാടിൽ നിന്ന് പ്രശസ്തി പത്രം സ്വീകരിച്ച‍ു.ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഉപഹാരം നൽകി ആദരിക്കുകയുണ്ടായി.

അവാർഡിൻെറ നിറവിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല

സ്‍പോ‍ർ‍ട്‍സ് കിറ്റ്


ഹിരോഷിമാ നാഗസാക്കി ദിനം