എട്ടാം ക്ലാസ് കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും

ഈ വർഷം എട്ടാം ക്ലാസിൽ ചേർന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മീറ്റിംഗും മോട്ടിവേഷൻ ക്ലാസും 1-6-2024 ശനിയാഴ്ച അലുംനി ഹാളിൽ വെച്ച് നടന്നു.

ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോ-കരിക്കുലാർ ആക്റ്റിവിറ്റീസ് കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ, എട്ടാം ക്ലാസിലെ ക്ലാസ് ടീച്ചേഴ്സ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എട്ടാം ക്ലാസിലെ വിജയഭേരി കോർഡിനേറ്റർ യു.ഷാനവാസ് മാസ്റ്റർ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ് നയിച്ചു.

പരിസ്ഥിതി ദിനാചരണം

 
 


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ നടത്തി. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി തൈ നട്ടു ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ,

ഹെഡ്മാസ്റ്റർ ടി. അബ്ദുറഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ, ടി. മമ്മദ് മാസ്റ്റർ , ഹരിതസേന കോർഡിനേറ്റർ യു.ഷാനവാസ് മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

പരസ്ഥിതി ദിന പോസ്റ്റർ പ്രകാശനം ചെയ്തു.

സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീം തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി പ്രകാശനം ചെയ്തു.ഹെഡ്മാസ്റ്റർ ടി. അബ്ദുറഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ കൈറ്റ് മാസ്റ്റർ,എം സി ഇല്യാസ് മാസ്റ്റർഎന്നിവർ ആശംസകൾ നേർന്ന്

സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ നേതൃത്വം നൽകി.

 
 
19009-arabic club-evday-1

പരിസ്ഥിതി ദിന സന്ദേശം

അറബിക് ക്ലബിൻെറ നേതൃത്വത്തിൽ പരിസ്ഥിതി സന്ദേശം നടത്തി. കൺവീനർ പി.ഫഹദ് മാസ്റ്റർ നേതൃത്വം നൽകി.സി കെ അബ്ദുൽ ഖാദർ മാസ്റ്റർ, ഒപി അനീസ് ജാബിർ മാസ്റ്റർ, പി. ജൗഹറ ടീച്ചർ, ക്ലബ്ബ് ലീഡർമാർ എന്നിവർ സംബന്ധിച്ചു.


പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശനം

 
19009-ssclub-environmental day-poster -2൦24

സോഷ്യൽ സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി. ടി മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി. അബ്ദുറഷീദ് മാസ്റ്റർ , സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.

LITTLE KITES APTITUDE TEST-2024

 
ലിറ്റിൽകൈറ്റ്സ് aptitude test-2024


2024-27 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 15 -6 - 2024 ന് ഐ.ടി ലാബിൽ വെച്ച് നടത്തി . 86 കുട്ടികൾ പരീക്ഷയെഴുതി. സ്കൂൾ SITC നസീർ ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ,  മുഹമ്മദ് ഷാഫി മാസറ്റർ , സി. റംല ടീച്ചർ, പി ഹബീബ് മാസ്റ്റർ എന്നിവർ പരീക്ഷഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി

 
school leader election-2024

12 - 06-2024 ന്അലുംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോ -കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി ടി.പി അബ്ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, സി. ആമിന ടീച്ചർ എന്നിവർ സംസാരിച്ചു.

19 ഡിവിഷനുകളിലെ ലീഡർമാർ ചേർന്ന് 10E ക്ലാസിലെ മുഹമ്മദ് നാഷിദ് പി.യെ ഫസ്റ്റ് ലീഡറായും 10 A ക്ലാസിലെ മൗസൂഫ അലി യെ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.

വായനദിനം- പോസ്റ്റർ പ്രദർശനം നടത്തി.

 
വായന ദിനത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ Inkscape Software ൽ തയ്യാറാക്കിയ വായനദിന പോസ്റ്ററുകളുടെ പ്രകാശനം


OHSS തിരുരങ്ങാടി-(19-06-2024) വായന ദിനത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ Inkscape Software ൽ തയ്യാറാക്കിയ വായനദിന പോസ്റ്ററുകളുടെ പ്രകാശനം ഹെഡ് മാസ്റ്റർ ടി അബ്ദുറഷീദ് മാസ്റ്റർ നിർവ്വഹിച്ചു. സ്കൂൾ SITC കെ. നസീർ ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, എ.മുഹമ്മദ് ഷാഫി മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഈ പോസ്റ്ററുകൾ എട്ടാം ക്ലാസുകളിൽ പതിക്കാനാക്കായി ക്ലാസ് ലീഡർമാർക്ക് പോസ്റ്ററുകൾ തയ്യാറാക്കിയ കുട്ടികൾ തന്നെ കൈമാറി ഇവ  അതത് ക്ലാസുകളിൽ പതിക്കുകയും ചെയ്തു. ഒരു പോസ്റ്റർ സ്കൂൾ നോട്ടീസ് ബോർഡിലും പ്രദർശിപ്പിച്ചു.

അക്ഷരമരം

 
ss club-അക്ഷരമരം-2024
 
ssclub അക്ഷരമരം


വായന ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ നടന്ന അക്ഷരമരം പ്രോഗ്രാം ഹെഡ്മാസ്റ്റർ ടി അബ്ദുറഷീദ് സാർ വായിച്ച പുസ്തകത്തിന്റെ പേരെഴുതി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രെട്ടറി ജലീൽ മാസ്റ്റർ,സാമൂഹ്യ ശാസ്ത്ര അധ്യാപകരായ കോ-കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ ടിപി അബ്ദുറഷീദ് മാസ്റ്റർ റഷീദ് മാസ്റ്റർ, ആമിന ടീച്ചർ നേതൃത്വം നൽകി .വിദ്യാർഥികളും അധ്യാപകരും അവർ വായിച്ച പുസ്തകങ്ങളുടെ പേരുകേളോ എഴുത്തുകാരുടെ പേരുകളോ അക്ഷര മരത്തിൽ എഴുതുകയും ചെയ്തു..

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

 
പോസ്റ്ററുകളുടെ പ്രദർശനം

പോസ്റ്റർ ഡിസൈനിംഗ് മത്സരം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓറിയൻെറൽ എച്ച് എസ് എസ് തിരൂരങ്ങാടി JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ ഡിസൈനിംഗ് മത്സരം നടത്തി. മത്സരാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.

 
ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും


ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും 

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓറിയൻ്റെൽ എച്ച് എസ് എസ് തിരൂരങ്ങാടി JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ

RC അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലാസുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും  നടത്തി. എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


അറബിക് ഭാഷയിൽ സന്ദേശം

 
 


അറബിക് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ സന്ദേശം അറബിക് ഭാഷയിൽ നടത്തി ആമിന ഷഹദ, ലിയ മെഹനാസ്, ഫാത്തിമ റിദ , മൗസൂഫ അലി എന്നിവർ സംസാരിച്ചു.

ക്ലബ്ബ് കോർഡിനേറ്റർ പി ഫഹദ് മാസ്റ്റർ നേതൃത്വം നൽകി.


പോസ്റ്റർ രചന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

 
 
poster rachana-arts club-1

ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ

26 6. 2024 ലഹരിക്കെതിരെ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു  HM  റഷീദ് മാസ്റ്റർ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നടത്തി സുബൈർ മാസ്റ്റർ ക്ലാസ് നയിച്ചു ഹബീബ് മാസ്റ്റർ നന്ദിയും പറഞ്ഞുകുട്ടികൾ ചെയ്ത വർക്കുകളുടെ ഒരു പ്രദർശനവും സംഘടിപ്പിച്ചു

ചെസ്, വോളിബോൾ പരീശീലനം തുടങ്ങി

 
volly ball 1
 
chess training -2024

സ്പോർട്സ് ക്ലബ്ബിൻെറ ആദിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ചെസ് , വോളിബോൾ പരിശീലനം ആരംഭിച്ചു. കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 5.30 വരെയാണ് പരിശീലനം.

സ്പോർട്സ് കിറ്റ് ഏറ്റു വാങ്ങി (5-7-2024)

 
Sportskit -sponsored by TSA
 

കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ തിരൂരങ്ങാടി സ്പോർട്സ് അക്കാദമി തിരൂരങ്ങാടി ഓറിയൻ്ൻെറൽ ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ചു തന്ന സ്പോർട്സ് ഉപകരണങ്ങളുടെ കിറ്റ് പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ, കോ- കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി മമ്മദ് മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി . തിരൂരങ്ങാടി സ്പോർട്സ് അക്കാദമി പ്രസിഡണ്ട് അരിമ്പ്ര സുബൈർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, TSA പ്രതിനിധികൾ സംസാരിച്ചു.


യാത്രയയപ്പ് നടത്തി (5-7-24)

 
guides for TS test

എടരിക്കോട് പി.കെ.എ.എം സ്കൂളിൽ വെച്ച് നടക്കുന്ന സ്കൗട്ട് & ഗൈഡ്സ് തൃതീയ സോപാൻ പരീക്ഷക്ക് പോകുന്ന ഗൈഡുകൾക്ക് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ യാത്രയയപ്പ് നടത്തി . എ.പി റംലാ ബീഗം ടീച്ചർ, പി. അബ്ദുസ്സമദ് മാസ്റ്റർ , പി. ജൗഹറ ടീച്ചർ ചടങ്ങിൽ സംബന്ധിച്ചു.

NMMS പരീക്ഷ പരിശീലനം -മാർഗ നിർദേശക ക്ലാസും അഭിരുചി പരീക്ഷയും നടന്നു( 6-7-24)

 
NMMS -TEST 1
 
NMMS TEST -2

NMMS പരീക്ഷക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി വിജയഭേരി വിജയസ്പർശം പരീക്ഷയിൽ എട്ടാം ക്ലാസ്സിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ കുട്ടികൾക്കായി അഭിരുചി പരീക്ഷയും  മാർഗനിർദേശക ക്ലാസും സംഘടിപ്പിച്ചു

മാർഗനിർദേശക ക്ലാസ് ഹെഡ്മാസ്റ്റർ ടി  അബ്ദുറഷീദ് സർ  ഉദ്ഘാടനം ചെയ്തു.അഭിരുചി പരീക്ഷക്ക് കെ.ശംസുദ്ധീൻ മാസ്റ്റർ,പി.ഫഹദ് മാസ്റ്റർ,ഷാനവാസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

അലിഫ് അറബിക് ടാലൻ്റ് ടെസ്ററ് മത്സരം സംഘടിപ്പിച്ചു.(10-7-24)

 
ALIF ARABIC TALENT TEST
 
ALIF ARABIC TALENT TEST 1

അറബിക് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി അലിഫ് ടാലൻ്റ് ടെസ്ററ് മത്സരം സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. സി.കെ അബ്ദുൽ ഖാദർ മാസ്റ്റർ, ഒ. പി അനീസ് ജാബിർ മാസ്റ്റർ, സി. റംല ടീച്ചർ, പി ഫഹദ് മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി

SSLC പരീക്ഷയ്ക്ക് ഉന്നതവിജയം നേടിയവരെ ആദരിച്ചു.

 
SSLC A PLUS WINNERS HONOURING


15-07-2024 2024 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ Full A+ ഉം 9 A+ നേടിയ കുട്ടികളെ ആദരിച്ചു.ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർഥികളായ ഡോ:നിഷീത്ത് പി. ഒ, ഡോ: ഫിദ പി.ഒ , ഡോ: ബാസിൽ, ഡോ: ജുമാന കെ, ഡോജുമാന: റിസ്‌വാൻ അബ്ദുൽ റഷീദ്, ഡോ: മാജിദ് എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു. ടി. മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. കഴിഞ്ഞ വർഷത്തെ വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹീം മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി.

 
SSLC A PLUS WINNERS HONOURING 3
 
a plus winners honouuring - Mammad master
 
SSLC A PLUS WINNERS HONOURING -Dr Rizwan Abdul Rasheed
 
SSLC A PLUS WINNERS HONOURING Dr Basil

നിപ രോഗവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തി.

 
JRC -NIPA AWARENESS
 
JRC NIPA AWARENESS1

26-7-2024

RC യുടെ ആഭിമുഖ്യത്തിൽ   നിപ രോഗവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തി. JRC അംഗങ്ങൾ ഓരോ ക്ലാസുകളിലും കയറി കുട്ടികളോട് സംസാരിച്ചു. JRC കോർഡിനേറ്റർമാരായ എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.

വാട്ടർ കളർ പരിശീലനം നൽകി

 
water colouring -training 2





26-7-2024 - ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് ജലച്ഛായത്തിൽ (വാട്ടർ കളർ) പരിശീലനം നൽകി.

ചിത്രകലാധ്യാപകൻ കെ. സുബൈർ മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി.