സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട്
................................
സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട് | |
---|---|
വിലാസം | |
പനമ്പുകാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | 26228stjoseph |
= ചരിത്രം
1899ലാണ് സെന്റ് ജോസഫ് സ് എല്‍. പി. സ്ക്കൂള്‍സ്ഥാപിതമായത്.എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളവുകാട് പഞ്ചായത്തിന്റ കീഴിലുള്ള ഈ കൊച്ചു വിദ്യാലയം സ്ഥാപിക്കാനിടയായത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. അക്കാലത്ത് ഈ കൊച്ചു ഗ്രാമത്തില്‍ യാതൊരു വിധത്തിലുള്ള യാത്രാസൗകര്യവും ഇല്ലായിരുന്നു. കായലുകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്ന് പുറംലോകത്തേക്കു കടക്കുന്നതിന് കൊച്ചുവഞ്ചികളും ഇടയ്ക്കിടെ ഓടുന്ന ബോട്ടുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ഗ്രാമത്തിന്റെ മറ്റൊരു പ്രശ്നം ഇവിടെ ദരിദ്രരായ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനവും കൂലിപ്പണിയും ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് നഗരത്തിലേക്ക് വിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആയതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ഈ ഗ്രാമത്തില്‍ വിദ്യാഭ്യാസം വളരെ അപൂര്‍വ്വമായി മാത്രമേ നല്‍കിയിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. തോമസ് സേവ്യര്‍ റോച്ച പ്രസ്തുത പ്രശ്നം പരിഹരിക്കാനും ഒരു മിഷന്‍ പ്രവര്‍ത്തനമെന്ന നിലയ്ക്കും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകത ഇടവക സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1899 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒന്നും രണ്ടും ക്ലാസ്സുകളില്‍ മാത്രമാണ് പഠനം നടത്തിയിരുന്നത്. കെട്ടിടവും മറ്റു സൗകര്യങ്ങളും ജനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് 1925ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു. 1983 മുതല്‍ ഈ വിദ്യാലയം വരാപ്പുഴ കോര്‍പ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
- വിശാലമായ മൈതാനം.
- കളിയുപകരണങ്ങള്‍.
- കുട്ടികളുടെ പാര്‍ക്ക്.
- കമ്പ്യൂട്ടര്‍ പഠനസൗകര്യം.
- ലൈബ്രറി
- എല്ലാ കുട്ടികള്‍ക്കും തിളപ്പിച്ചാറ്റിയ കുടിവെള്ളത്തിന്റെ ലഭ്യത.
- പോഷകസമൃദ്ധമായ ഉച്ചഭക്ഷണം.
- ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റ് .
- ടോയ്ലറ്റുകളില്‍ ആവശ്യത്തിന് ജലലഭ്യത.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്<>
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
- റോക്കി
- ലോറന്‍സ്
- എന്‍. എസ്. ട്രീസാമ്മ
- എല്‍സീ
- അന്ന കെ. ജെ.
- മരിയ റോസ്
- ജയ
- എ. ടി. ഫിലോമിന
- ൪
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}