സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി - പ്രവർത്തനങ്ങൾ - 2024-25

1. പ്രവേശനോത്സവം 2024 ജൂൺ 3

ഹൃദ്യം പ്രൗഢം പ്രവേശനോത്സവം പുതിയ അധ്യയനവർഷത്തെ വരവേറ്റ് വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ ജൂൺ 3 ന് സ്കൂളിൽ ഉത്സവാന്തരീക്ഷമായിരുന്നു. പുത്തൻ പ്രതീക്ഷകളുമായി കടന്നുവന്ന അനിയത്തിമാരെയും അനിയൻമാരെയും ഞങ്ങൾ സ്നേഹപൂർവ്വം സ്വീകരിച്ചു. ബലൂണുകൾ, വർണ്ണക്കടലാസ് കൊണ്ട് അലങ്കരിച്ച മുറ്റം, ഓഡിറ്റോറിയം, കൂട്ടുകാർ പാടിയ അതിമനോഹരമായ പ്രവേശനോത്സവ ഗാനം, മേനേജറും, പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും അധ്യാപകരും കൂട്ടുകാരും ചേർന്ന് ഒരു പൊളി ദിവസം. ഞങ്ങൾ ലിറ്റിൽ കൈറ്റ്സിന് പരിപാടികളുടെ ചിത്രീകരണമായിരുന്നു ചുമതല. പത്താം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ആയ ഹൃഷിൻ, ആമിർ റിസാൻ, പാർഥിവ് എന്നിവർ ചേർന്നാണ് ക്യാമറ ഉപയോഗിച്ച് ചീത്രീകരണം നടത്തിയത്. ഓഡിറ്റോറിയത്തിനകത്തും സ്കൂൾ കോമ്പൗണ്ടിലുമായി നിരവധി ചിത്രങ്ങളും വീഡിയോകളും എടുത്തു. മനോഹരമായ ഒരു പ്രവേശന ദിനം. പുതുവർഷം തുടർച്ചയായ സന്തോഷങ്ങളുടേതാകുമെന്ന പ്രത്യാശയോടെ


2. ജൂൺ 5 - ലോക പരിസ്ഥിതി ദിനാചരണം

സമൃദ്ധി പദ്ധതി ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ ഹരിതാഭമാക്കുക, പരിസ്ഥിതി സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളുമായി എൻ എസ് എസ് മുന്നോട്ട് വയ്ക്കുന്ന പദ്ധതിയാണ് ‘സമൃദ്ധി’. ഇതിന്റെ ജില്ലാതല ഉദ്ഘാടനം വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വൃക്ഷത്തെെ നട്ടുകൊണ്ട് എം.എൽ.എ ശ്രീ ടി.പി രാമ കൃഷ്ണൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ കെ.എം ഇസ്മയിൽ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ശ്രീ എസ് ശ്രീചിത്ത് മുഖ്യാതിഥി ആയിരുന്നു.സ്കൂൾ മാനേജർ ശ്രീ കെ.വി കുഞ്ഞികണ്ണൻ,വാർഡ് മെമ്പർ കെ.വി.അശോകൻ,പി.എ.സി മെമ്പർ സി.കെ. ജയരാജൻ,കൃഷി ഓഫീസർ ശ്രീമതി അഞ്ജു തോമസ്, അധ്യാപകരായ ശ്രീരേഷ് മാസ്സർ,ജിബിൻ മാസ്റ്റർ, ഷനീഷ് മാസ്റ്റർഎന്നിവർ ആശംസകളർപ്പിച്ചു.പ്രിൻസിപ്പൽ ആർ.ബി.കവിത സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രോഗ്രാം ഓഫിസിർ ഇ.ബിന്ദു നന്ദി പറഞ്ഞു.

Blood donor day - 14/6/2024

3. മെഹന്ദി ഫെസ്റ്റ് - 15/6/2024

4. വായനാവാരം 19/06/24-25/06/24

വായനാദിന പ്രതിജ്ഞ

ക്ലാസ്സ്‌ ലൈബ്രറി ഉദ്ഘാടനം

5."വിജ്ഞാനവീഥി ഉദ്ഘാടനം"

6."ലഹരിവിരുദ്ധ ദിനം"

ലഹരിവിരുദ്ധ പ്രതിജ്ഞ

7. ജൂലെെ 5 ബഷീർ ദിന പരിപാടികൾ

സ്നേഹാരാമം ഉദ്ഘാടനം