ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

സെയിന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ വടകര

ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട് 2022-23

   ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനങ്ങൾ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും ആഴത്തിൽ ഇറങ്ങിത്തരുന്ന ചെല്ലുന്ന വിധത്തിലുള്ളതായിരുന്നു.

ഐടി ഫെസ്റ്റ്

         • 2022-23 അധ്യയന വർഷം സംഘടിപ്പിച്ച ഐടി ഫെസ്റ്റ് കുട്ടികൾക്ക് പുത്തൻ അനുഭവമായിരുന്നു .ഐടി ഫെസ്റ്റിൽ പുതിയതും പഴയതുമായ വിവിധ ഐസിടി ഉപകരണങ്ങൾ പ്രദർശിപ്പിച്ചു.
   •  ഹാർഡ്‌വെയറുകൾ പരിചയപ്പെടുത്തി.
   •  റാസ്ബറി പൈ പ്രാധാന്യം,പ്രവർത്തനരീതി ഇവ പരിചയപ്പെട്ടു 
   • കൂടാതെ ഇലക്ട്രോണിക് കിറ്റിന്റെ പ്രവർത്തനരീതിയും കുട്ടികൾ വിശദീകരിച്ചു
   • ഐടി ഫെസ്റ്റിനോട് അനുബന്ധിച്ച് ഫ്രീ സോഫ്റ്റ്‌വെയറിൻറെ  പ്രസക്തിയും  പ്രാധാന്യവും കുട്ടികളിൽ എത്തും വിധമുള്ള സെമിനാർ അവതരണവും നടന്നു.
   • സെമിനാർ അവതരണത്തിനായി മനോഹരമായ സ്ലൈഡ് പ്രസന്റേഷനും ഉപയോഗപ്പെടുത്തി.
   •  ഐടി ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന മറ്റൊരു പ്രവർത്തനം ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാലേഷൻ ആയിരുന്നു .
   • കുട്ടികൾക്കും രക്ഷിതാക്കൾക്കും പേഴ്സണൽ കമ്പ്യൂട്ടറുകളിൽ  ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു.
   •  UP മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വ്യത്യസ്തവും വിജ്ഞാനപ്രദവുമായ ഒരു പ്രോഗ്രാമായിരുന്നു ഐടി ഫെസ്റ്റ് .

അമ്മ അറിയാൻ

         •  സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി അമ്മ അറിയാൻ എന്ന പ്രവർത്തനവും വളരെ ഫലപ്രദമായ രീതിയിലാണ് കുട്ടികൾ നാലു ഗ്രൂപ്പുകൾ ആയി ‍നടപ്പാക്കിയത്.
   •  അനുഭവസമ്പന്നരെ പോലെ രക്ഷിതാക്കളുമായി സംവദിച്ച കുട്ടികൾക്ക് വളരെ നല്ല ഫീഡ്ബാക്ക് ആണ് രക്ഷിതാക്കളിൽ നിന്ന് ലഭിച്ചത്.
       ലഹരി വിരുദ്ധ ബോധവൽക്കരണം 
         •  പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പ് വർക്കിന്റെ ഭാഗമായി അഞ്ചു മുതൽ 10 വരെയുള്ള കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയുണ്ടായി. 
         • ഓരോ ക്ലാസ് റൂമിലും കയറിയിറങ്ങി സ്ലൈഡ് പ്രസന്റേഷൻ,വീഡിയോ ഇവയുടെ സഹായത്തോടുകൂടിയുള്ള ബോധവൽക്കരണമാണ് നടന്നത്.
     
ഐടി മേള

         •  ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളാണ് സബ് ജില്ലാ  തലം മുതൽ സംസ്ഥാന തലം വരെ IT mela യിൽ നേട്ടങ്ങൾ കരസ്ഥമാക്കിയത്.
         • ഈ വർഷത്തെ സബ്ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് ഐടി മേളയിൽ മലയാളം ടൈപ്പിംഗ് എ ഗ്രേഡും ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് നേടിയിരിക്കുന്നത്.

ഡോക്യുമെന്റേഷൻ

         •  ക്യാമറ നന്നായി കൈകാര്യം ചെയ്യുന്ന ഒരു ടീം നമുക്കുണ്ട്. സ്കൂൾ അസംബ്ലി മുതൽ എല്ലാ സ്കൂൾ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷനുകളും നടത്തിവരുന്നത് ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളാണ് .
         • വിദ്യാഭ്യാസ വകുപ്പ് ഏൽപ്പിച്ച മേളകളുടെ ഡോക്യുമെന്റേഷനു പുറമേ ഈ വർഷത്തെ സ്കൂൾ ആനുവൽ ഡേ ഈ ടീമിൻറെ നേതൃത്വത്തിൽ ഡോക്യുമെന്റ് ചെയ്യുകയും ആവശ്യമുള്ള കുട്ടികൾക്ക് സിഡിയിലും പെൻഡ്രൈവിലുമായി വിതരണം ചെയ്യുകയും ചെയ്തു.

മറ്റു പ്രവർത്തനങ്ങൾ

• ലിറ്റിൽ കൈറ്റ്റിലെ ഓരോ അംഗവും ഹൈടെക് ക്ലാസ് റൂമിന്റെ പരിചരണം മുതൽ ഐടി എക്സാം നടത്തിപ്പുവരെ വളരെ കാര്യക്ഷമമായി നടത്താൻ പര്യാപ്തരാണ്. • നമ്മുടെ യൂണിറ്റിലെ കുട്ടികൾ സ്ഥിരമായി സബ്ജില്ലാ ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്തു വരുന്നു. • ലിറ്റിൽ കൈറ്റ്‌സിന്റെ ക്ലാസുകളിൽ പരമാവധി അറ്റൻഡൻസ് ഉണ്ടാവാറുണ്ട്.. ബുധനാഴ്ചകളിൽ നടന്നുവരുന്ന ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ വളരെ പ്രാധാന്യത്തോടെയാണ് കുട്ടികൾ കാണുന്നത്. •സ്കൂൾ ഐസിടിയുടെ നെടുംതൂണുകളായി ഈ കുട്ടികൾ മാറുന്നു എന്നതിൽ യാതൊരു സംശയവുമില്ല.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാബ്-24/01/2022

ഡിജിറ്റൽ പൂക്കളം 2019

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ബോർഡ് 2018