ജി.എൽ.പി.എസ്. താനിക്കുന്ന്/ചരിത്രം

20:47, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കിഴക്ക്പശ്ചിമഘട്ട മലനിരകളിൽ നിന്നും ഇറങ്ങിവരുന്ന കുന്തിപ്പുഴ കുളിരണിയിക്കുന്ന വെളളിനേഴി, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തുകൾ. ഇവയ്ക്കരികിലായി തൃക്കടീരി,അമ്പലപ്പാറ കടമ്പഴിപ്പുറം പഞ്ചായത്തുകൾ അതിരുപങ്കിടുന്ന പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് .ഇതിൽ വടക്കുകിഴക്കായി താനിക്കുന്ന്. ചേലട്ടക്കുന്ന്, മോഴക്കുന്ന്, കഴനിക്കുന്ന്, ചേരാംകുന്ന് തുടങ്ങിയ കുന്നുകൾക്കരികിലായി ചേലട്ടക്കുളം വെമ്മരക്കുളം ചക്കനാത്തുകുളം ചേരാംകുളം എന്നീ ജലസ്രോതസ്സുകളാൽ ഹരിതാഭാക്കുന്ന താനിക്കുന്നുഗ്രാമം. മംഗലാംകുന്ന്, പൂക്കോട്ടുകാവ്, കടമ്പൂർ, പുഞ്ചപ്പാടം എന്നിവിടങ്ങളിൽ നിന്ന് കാൽനടയായി വന്നു ചേരാവുന്ന സ്ഥലം. കർഷകതൊഴിലാളികളും നിർമാണ തൊഴിലാളികളും ആയ ഇവിടത്തെ ജനങ്ങൾ തങ്ങളുടെ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിനാശ്രയിക്കുന്നതും ഏക സർക്കാർ സ്ഥാപനവുമായ താനിക്കുന്ന് സർക്കാർ എൽ പി സ്ക്കൂൾ.

കയനാട്ടിൽ ചോഴിയുടെ കിഴക്കുഭാഗത്തെ പറമ്പിൽ പാറപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടമായി വിദ്യാലയം ആരംഭിച്ചു. ചേരാംകളത്തിൽ കോപ്പൻനായർമാസ്റ്റർ തന്റെ മരുമകൻ പദ്മനാഭൻനായരെ എഴുത്തിനിരുത്തിയത് ഇവിടെയാണ്. കുടിപ്പളളിക്കൂടം ആരംഭിച്ചത് എന്ന് എന്നതിന് രേഖകളില്ല. എന്നാൽ 1928ആഗസ്റ്റ് 13ന് കുട്ടികളുടെ ഹാജർപ്പട്ടികയിൽ ഹാജർ രേഖപ്പെടുത്തിയതായി കണ്ടത്തിയിട്ടുണ്ട്. പാറപ്പുറത്തു തുടങ്ങിയ വിദ്യാലയം പിന്നീട് രുഗ്മിണിസദനം എന്നറിയപ്പെടുന്ന ചെട്ടിത്തൊടിയിലേക്കും ,പനയൂർ കുന്നത്തുവീട്ടുകാരുടെ വാടകകെട്ടിടം സൗകര്യപ്പെട്ടപ്പോൾ ശങ്കർനിവാസ് എന്നറിയപ്പെടുന്ന പുതിയ സ്ഥലത്തേക്കും മാറി. ൽ വാടക കെട്ടിടം ഒഴിയേണ്ടി വന്നപ്പോൾ കാട്ടുകുളം വാര്യത്തെ ദേവീസദനത്തിലെത്തി.

ഒരു വിദ്യാലയം നിർമിക്കാനാവശ്യമായ സർക്കാർ വക സ്വന്തമായ സ്ഥലം ഇല്ലാത്തതായിരുന്നു ഈ ഓട്ടത്തിനെല്ലാം കാരണം. 1970 ൽ അന്നത്തെ പ്രഥമാധ്യാപികായ ശ്രീമതി സിടി കാർത്യായനി ടീച്ചർ സ്വന്തം ചെലവിൽ സ്ഥലം വാങ്ങിച്ച് അന്നത്തെ ഗവർണർ ശ്രീ ഭഗവന്ത്സഹായിക്ക് തീറെഴുതി കൊടുത്തു. 1972 ൽ പുതിയസ്ഥലത്ത് പുതിയ കെട്ടിടമായി. അധ്യാപകരും രക്ഷിതാക്കളും ചേർന്നുളളകൂട്ടായ്മ ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്. അളർക്കൻ നമ്പൂതിരി,ഗോവിന്ദൻകുട്ടി മാസ്റ്റർ,അച്ചുതൻനായർ, വാതംകൊല്ലി ബാലകൃഷ്ണഗുപ്തൻ, പി വി മാധവവാര്യർ, എഇഒ ഉണ്ണികൃഷ്ണവാര്യർ എന്നിവരെല്ലാം സ്ക്കൂളിന്റെ നിലനിൽപിനായി പ്രത്യേകം പ്രവർത്തിച്ചവരാണ്. ചെരക്കാട്ടിലെ ഗോവിന്ദൻകുട്ട്യാര്മാഷ്, പൂക്കോട്ടെ ശങ്കരൻനായര്മാഷ്, പാട്ടാളക്കുണ്ടിലെ ശങ്കരൻമാഷ്, നരിയെ വെടിവെച്ച കൃഷ്ണൻകുട്ടിനായർ, പത്തായപ്പുരയിലെ കാർത്യായനി ടീച്ചർ എന്നിവരെല്ലാം ഇപ്പോഴും ജനമനസ്സുകളിലുണ്ട്.