(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മകൻ
ഓർക്കുന്നു നിന്നെ ഞാൻ
ഓമനേ നിൻ മുഖം
നിൻ മന്ദഹാസം ഒന്ന് കാണാൻ
എൻ മനസ് തുടിക്കുന്നു
മകനെ എത്ര കറുത്ത രാത്രികൾ
എന്തെ ഞാൻ മറക്കുന്നു
നിന്നിലെ ദുഃഖം എൻ ദുഖമാകുന്നു
എന്റെ സ്വപ്‌നങ്ങൾ എന്റെ ചിന്തകൾ
നിന്നെ കുറിച്ചുള്ളതാകുന്നു
എന്റെ ജീവിതം നീയെൻ മകനെ
ഇനിയൊരു ജന്മമുണ്ടെങ്കിൽ പാരിൽ
നിൻ അമ്മയായ് ജനിക്കും ഞാൻ
മകനെ നീയെന്നും എന്റെ ജീവൻ