സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/കോറോണയെ അതിജീവിക്കാം

20:38, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കോറോണയെ അതിജീവിക്കാം എന്ന താൾ സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/കോറോണയെ അതിജീവിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു: As per Sampoorna)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണയെ അതിജീവിക്കാം

പോരാടുവാൻ നേരം ആയിന്നു കൂട്ടരേ
പ്രീതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുകീ -
ദുരിതത്തിൻ അലയടികളിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കീടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതൽ ഇല്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവൻ അല്ല
ഒരു ജനതയെത്തന്നെയല്ലേ?
ആരോഗ്യരക്ഷയ്ക്ക് സർക്കാർ നൽകും
നിർദ്ദേശങ്ങൾ പാലിച്ചീടാം മടിയാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറീടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കുവേണ്ടി

 

Anandhu R
2 D എ.ജെ.ബി.എസ് ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത