ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കള്ളക്കുറുക്കൻ - കഥ
കള്ളക്കുറുക്കൻ - കഥ
ഒരു കാട്ടിൽ ഒരു കുറുക്കൻ ഉണ്ടായിരുന്നു. കുറുക്കൻ വിശന്നുനടക്കുകയായിരുന്നു. കാട്ടിൽ ഭക്ഷണം കിട്ടാതാ യപ്പോൾ കുറുക്കൻ നാട്ടിലെക്ക് പോയി. നടന്നു നടന്നു കുറുക്കൻ റോഡ് കണ്ടു. റോട്ടിലൂടെ ഒരു കാളവണ്ടിക്കാ രനെ കണ്ടു. വണ്ടിയിൽ നിറയെ മീനും ഉണ്ടാ യിരുന്നു. അപ്പോൾ കുറുക്കന്ന് ഒരു സൂ ത്രം തോന്നി. കുറുക്കൻ ചത്ത പോലെ റോഡിൽ കിടന്നു. കാളവണ്ടി ക്കാരൻ കുറുക്കനെ കണ്ടു. വണ്ടിയിൽ നിന്നും അയാൾ ഇറങ്ങി വന്നു നോക്കി യപ്പോൾ അതാ ഒരു കുറുക്കൻ ചത്തു കിടക്കുന്നു. അയാൾ വിചാരിച്ചു കുറുക്കന്റെ തോൽ ചന്തയിൽ കൊണ്ടുവിറ്റാൽ കുറെ കാശ് കിട്ടും. അയാൾ കുറുക്കനെ എടുത്ത് വണ്ടിയിൽ ഇട്ടു. കൗശലക്കാരനായ കുറുക്കൻ വണ്ടിയിലെ മീൻ വയറുനിറയെ കഴിച്ചു. എന്നിട്ട് വണ്ടിയിൽ നിന്നും ചാടി ഇറങ്ങി. കുറുക്കൻ കാട്ടിലെക്ക് പോയി. ചന്തയിൽ എത്തിയ കാളവണ്ടിക്കാരൻ ബാക്കിലേക്ക് വന്നു നോക്കി. മീനും ഇല്ല കുറുക്കനും ഇല്ല. അയാൾക്ക് മനസിലായില്ല കുറുക്കൻ ചത്തത ലായിരുന്നു. അതെല്ലാം കുറുക്കന്റെ അഭിനയമായിരുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കഥ |