കാളുന്ന തീയെ ഭയക്കുന്ന കാലം

കരുതിയതല്ല നാം ഇങ്ങനൊരു കാലം
കരുതലുകൾ ഇത്രമേൽ വേണ്ടുന്ന കാലം
കരുതിയതല്ല നാം ഇങ്ങനൊരു കാലം
കണ്ടാലറിയാത്ത കേട്ടാൽ അറിയാത്ത
കാളുന്ന തീയെ ഭയന്നിടും കാലം
കാളുന്ന തീയെ ഭയന്നിടും കാലം
പാറിപ്പറന്നവർ നടന്നവർ നമ്മൾ
പോറ്റേണ്ട ഒക്കെയും പിഴുതവർ നമ്മൾ
അമ്മതൻ മാറുപിളർന്നവർ നമ്മൾ
നോട്ടതിൽ നോട്ടമെറിഞ്ഞവർ നമ്മൾ
നേട്ടത്തിനായി നെട്ടോട്ടമോടി
നേടിയതൊന്നും രക്ഷക്ക് പോരെന്ന്
നേരറിഞ്ഞുള്ളിലിരിപ്പവർ നമ്മൾ
ചാവുകടൽ കരകവിഞ്ഞൊഴുകുന്നു
ലോകമെങ്ങും ചുടലപ്പറമ്പാകുന്നു
ചേരികൾ ചേലിൽ നഗരികൾ എന്നുള്ള
ചേരിതിരിവുകൾ ഇല്ലാതെയാകുന്നു
  

ഫാത്തിമ ജിസ
1A ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത