GMUPS ELETTIL/ചരിത്രം
1900 ഒക്ടോബർ 15 ന് എളേറ്റിൽ വട്ടോളിയിലെ പ്രശസ്തമായ അണ്ടിക്കുണ്ടിൽ തറവാട്ടിലെ മുകൾ നിലയിലാണ് ഈ വിദ്യാലയത്തിന്റെതുടക്കം .മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ആരംഭിച്ച ഈ ഏകാദ്ധ്യാപക വിദ്യാലയം എളേറ്റിൽ ബോർഡ് സ്കൂൾ എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് . അണ്ടിക്കുണ്ടിൽ തറവാട്ടിൽനിന്ന് ക്‌ളാസ്സുകൾ കുങ്കുമത്തിന്റെ ചുവട്ടിലേക്ക് (പാലങ്ങാട് റോഡിലെ ബസ്‌കാത്തിരിപ്പുകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം )മാറ്റി സ്ഥാപിച്ചു. 1920 ൽ ആണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചത് .ആദ്യകാലത്ത് വാടക കെട്ടിടത്തിലായിരുന്നു ക്‌ളാസ്സുകൾ നടത്തിയിരുന്നത് .പിന്നീട് ഒരു രൂപക്ക് ഒരു സെന്റ് സ്ഥലം ഗവൺമെന്റ് അക്വയർ ചെയ്തു. ആ സ്ഥലത്താണ് ഇപ്പോഴുള്ള പഴയ കെട്ടിടം സ്ഥിതി ചെയ്യുന്നത്.കുറച്ചു കാലത്തിനു ശേഷം ശ്രീ എ .കെ മൊയ്തീൻ കുഞ്ഞി ഹാജിയുടെ കെട്ടിടം ഉൾപ്പെടെ 29 സെന്റ് ഭൂമി കൂടെ സർക്കാർ ഏറ്റെടുത്തു.കുട്ടികൾ കൂടിയപ്പോൾ വീട് വീടാന്തരം കയറി ഇറങ്ങി ഓലയും മറ്റുസാധനങ്ങളും ശേഖരിച്ഛ് ഒരു ഷെഡ് കൂടി നിർമിച്ചു.അടുത്ത കാലം വരെ ആ ഷെഡ് നിലനിന്നിരുന്നു.ഈ വിദ്യാലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ തലക്കോട്ട് മുഹമ്മദ് മാസ്റ്റർ ആയിരുന്നു.1958 മുതൽ 1983 വരെ ദീർഘകാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച കെ ഹസൻ മാസ്റ്ററുടെ പേരും പ്രത്യേകം സ്മരണീയമാണ്.
നാട്ടുകാരനായ ഈ ഗോപാലൻ നായർ(1999-2001) പ്രഥമാധ്യാപകനായി ചുമതലയേറ്റതോടെയാണ് ഈ വിദ്യാലയത്തിന്റെ പുതുയുഗപ്പിറവിക്ക് തുടക്കം കുറിക്കുന്നത്. ഒന്നര പതിറ്റാണ്ട് കൊണ്ട് ഈ വിദ്യാലയം കയ് വരിച്ച പുരോഗതി അസൂയാർഹമാണ് .എസ്.എസ്.എ ,എം.എൽ.എ _ എം. പി ഫണ്ട് ,മറ്റു പ്രാദേശിക സാമ്പത്തിക സഹായങ്ങൾ എന്നിവ സമാഹരിച്ചുകൊണ്ട് വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്താൻ ഈ കാലയളവിൽ കഴിഞ്ഞു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |