• പ്രവേശനോത്സവം

2024-25 വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. അക്ഷര മുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി ആശ ടീച്ചർ സ്വാഗതം ചെയ്തു.

  • പരിസ്ഥിതിദിനം
ജൂൺ 5 ലോക പരിസ്ഥി ദിനേത്തോടനുബന്ധിച്ച് വിവിധതരം മാലിന്യങ്ങൾക്ക് പ്രേതേക ബിന്നുകൾ സ്ഥാഥാപിച്ചു. പോസ്റ്റർ രചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തുകയും. പരിസ്ഥിതി പ്രതിജ്ഞ, പരിസ്ഥിതി ഗാനം ,വൃക്ഷതൈ  നടൽ , എന്നിവ അവതരിപ്പപിക്കുുയും ചെയ്തു. പരിസ്ഥിതി ദിനാഘോഷതിൻ്റ ചുമതല എക്കൊ ക്ലബിന് നൽകി
  • പെൺപള്ളിക്കൂടത്തിൻ്റെ വിജയത്തിൽ
  • കഴിഞ്ഞ എസ് എസ് എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥിനികളെയും എൻ എം എം എസ് , യു എസ് എസ്സ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിനികളെയും അനുമോദിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .എസ് കെ ശ്രീജ ഉദ്ഘാടനം നിർവഹിച്ച വേദിയിൽ വാർഡ് മെമ്പർ ഇ.വി വിനോദ് , സ്കൂൾ പ്രിൻസിപ്പൽ ആശ എസ് നായർ, പി റ്റി എ പ്രസിഡൻ്റ് പ്രേംകുമാർ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.