2022-23 വരെ2023-242024-25



ദിനാചരണങ്ങൾ

പ്രവേശനോൽസവം

പരിസ്‍ഥിതി ദിനം

വായനാ ദിനം

ലോക സംഗീത ദിനം

ലഹരി വിരുദ്ധ ദിനം

ലഹരി വിര‍ുദ്ധ ദിനം

പ്രവേശനോത്സവം 2024-25

സെൻ്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ നടന്നു. വിവിധ ചാനലുകളിൽ മ്യൂസിക് റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവച്ച രശ്മി രാമൻ ഉദ്ഘാടനം ചെയ്യുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. മനോഹരമായ പ്രവേശനോത്സവ ഗാനം കുട്ടികളെ കേൾപ്പിച്ചു. പിടിഎ പ്രസിഡൻറ് മുജീബ് കെ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ ശ്രീജ ബാബു മുഖ്യാതിഥിയായി. മാനേജർ ഫാ: ബിബിൻ ജോസ് മുഖ്യപ്രഭാഷണം ചെയ്തു. പ്രിൻസിപ്പൾ സിബി പൊൻപാറ , പി.ആർ.ഒ ജോസ് തുരുത്തിമറ്റം എന്നിവർ ആശംസകൾ നേർന്നു. ഫ്ലവേഴ്സ് ചാനൽ ടോപ്പ് സിംങർ ഫെയിം വേദലക്ഷ്മി ഗാനം ആലപിച്ചു. PTA കമ്മറ്റിയുടെ വകയായി നവാഗത വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ ടി നന്ദിയും അറിയിച്ചു. വിദ്യഭ്യാസ വകുപ്പിൻ്റെ നിർദ്ദേശാർത്ഥമുള്ള രക്ഷാകർതൃ വിദ്യഭ്യാസത്തെ ആധാരമാക്കിയുള്ള ക്ലാസ് മലയാളം അധ്യാപകൻ സുധേഷ് വി നൽകി. നവാഗത വിദ്യാർത്ഥികളെ സ്കൂൾ ബാൻറ് സെറ്റിൻ്റെ അകമ്പടിയോടെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. വിവിധ സംഘടനകളിൽപ്പെട്ട (SPC, NCC, SCOUT &GUIDES, JRC, Little Kites) വിദ്യാർത്ഥികൾ പരിപാടിയിൽ അണിനിരന്നു. ===


ലഹരി വിര‍ുദ്ധ ദിനം

26/6/24 ബുധൻ


സ്കൂൾ അസംബ്ലി ചേർന്നു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സിവിൽ പോലീസ് ഓഫീസർ ശിഹാബ് അവർകൾ നയിച്ചു. കോടഞ്ചേരി പോലീസ് സ്റ്റേഷൻ SI പത്ദനാഭൻ സാർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. HM തോമസ്സ് അഗസ്റ്റിൻ സാർ നേതൃത്വം നൽകി. സ്കൂളിലെ മലയാളം അധ്യാപകൻ സുധേഷ് മാസ്റ്റർ ലഹരിയുടെ വിപത്തിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. തുടർന്ന് ലഹരി വിരുദ്ധ റാലി നടത്തി. SPC, NCC, Scout, Guide, JRC, Little Kites തുടങ്ങിയ സംഘടനകളിൽ പെട്ടവർ ഇതിൽ ഭാഗഭാക്കുകളായി. തുടർന്ന് ചാർട്ട് പ്രദർശനം നടന്നു. ഉച്ചക്ക് 1.30 ന് ലഹരി വിരുദ്ധ ആശയങ്ങൾ അടങ്ങിയ ചിത്രരചന മൽസരവും നടത്തപ്പെട്ടു.