ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /കൗൺസലിങ് സെൻറർ

10:17, 1 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yoonuspara (സംവാദം | സംഭാവനകൾ) (കൗൺസിലിങ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി

ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മഞ്ചേരിയിൽ കഴിഞ്ഞ അഞ്ച് വർഷമായി  വനിതാ ശിശു വികസന വകുപ്പിന്റെ  കീഴിലുള്ള സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുടെ ഭാഗമായി സ്കൂൾ കൗൺസിലിംഗ് സർവീസ് നടത്തിവരുന്നു.

കുട്ടികൾ നേരിടുന്ന സ്വഭാവ-വൈകാരിക-മാനസിക-ആരോഗ്യ  പ്രശ്നങ്ങൾക്കുള്ള പരിഹാര നിർദ്ദേശങ്ങൾ നൽകുകയും  ചെയ്യുന്നു.ആവശ്യാനുസൃതം രക്ഷകർത്താക്കൾക്കുള്ള കൗൺസിലിംഗ് സർവീസുകളും റഫറൽ സർവീസുകളും നൽകിവരുന്നു.

കുട്ടികൾ നേരിടുന്ന സാമൂഹിക മാനസിക  പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.

കൗൺസ്‍ലിങ് സെന്റ‍ർ നടത്തുന്ന പ്രവ‍ത്തനങ്ങൾ

  • ഗ്രൂപ്പ് കൗൺസിലിംഗ്
  • വ്യക്തിഗത കൗൺസിലിംഗ്
  • ബോധവൽക്കരണ ക്ലാസുകൾ