നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്

18073-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18073
യൂണിറ്റ് നമ്പർLK/2019/18073
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലMalappuram
വിദ്യാഭ്യാസ ജില്ല Malappuram
ഉപജില്ല Mankada
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1POOKKOYA THANGAL.K.P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ANUPAMA UNNIKRISHNAN
അവസാനം തിരുത്തിയത്
01-07-202418073

അംഗങ്ങൾ

ഐശ്വര്യ
midhun
neethu

ലിറ്റിൽ കൈറ്റ്‌സ്

ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ

 


ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തനമാരംഭിച്ചു.
-32വിദ്യാർത്ഥികളുമായി ലിറ്റിൽ കൈറ്റ്‌സ് ആരംഭിച്ചു.
-ബുധനാ‌ഴ്ചകളിലായി കൈറ്റ് മാസ്‌റ്റർ ,കൈറ്റ് മിസ്ട്രസ് ചേർന്ന് ക്ലാസുകൾ നയിക്കുന്നു.

ലിറ്റിൽ കൈറ്റ്സ്

വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. സബ് ജില്ല ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുൾപ്പെടെ മികച്ച റിക്കോർഡ് ആണ് സ്കൂൾ ഐ.ടി ക്ലബിനുള്ളത്. 2017-18 അധ്യായന വർഷത്തിൽ ഇത് ഹായ് സ് കുട്ടിക്കൂട്ടം എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ 20 ലധികം കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇൻ്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ദപരിശീലനം നൽകി. ആ വർഷം നടന്ന സബ് ജില്ലാ ഐ.ടി മേളയിൽ സ്കൂളിൽ ഓവറോൾ ‍‍ന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. 2018-19 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അധ്യായനവർഷം ഐ.ടി ക്ലബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പുതിയ രൂപം പ്രാപിച്ചപ്പോഴും ഇരുമ്പുഴി സ്കൂൾ ആദ്യഘട്ടത്തിൽ തന്നെ യുണിറ്റ് നേടിയെടുത്തു. വിവിധമേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു.

ഡിജ്റ്റൽ പൂക്കളം

സ്കൂളിൽ ഓണാഘോശത്തിന്റെ ഭാഗമായി നടന്ന ഡിജ്റ്റൽ പൂക്കളം |ചിത്രം=18073_aswathi.png

 
LITTLE KITES APTITUDE TEST 2024-27

2024-27 Little kites aptitude test


  • ഡിജിറ്റൽ മാഗസിൻ 2024 - -CYBER LOCUS