കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/ഹൈസ്കൂൾ

21:50, 25 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19061 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2024

15-06-2024 :മൈലാഞ്ചി മൊഞ്ച്  മൈലാഞ്ചിയിടൽ മത്സരം (ഈദ് നോട് അനുബന്ധിച്ചുള്ള പരിപാടി )

19-06-2024 പുസ്തകമരങ്ങൾ

പുസ്തകമരങ്ങൾ

വായനാ വാരാഘോഷത്തിൻ്റെ ഭാഗമായി പുതുമയാർന്ന പരിപാടികളോടെ കെ.എം.എച്ച്.എസ്.എസ് കുറ്റൂർ നോർത്ത്.

ഓരോ കുട്ടിയിലേക്കും വായന എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ അങ്കണത്തിൽ ഒരുക്കിയ പുസ്തകമരങ്ങൾ ശ്രദ്ധേയമായി. കൂടാതെ വായിക്കാനും, എഴുതാനും, അറിയാനും, വിജയിക്കുവാനും സമൂഹവുമായ് ഒത്തുചേരാനുമായ് ഗ്രന്ഥപ്പുര നിർമ്മാണം, പുസ്തക ചർച്ച, വായന സന്ദേശം, വായന പ്രതിജ്ഞ, വായന ഗാനം, സാഹിത്യകാരൻമാരെ പരിചയപ്പെടൽ, ക്വിസ് മത്സരം, പുസ്തകാസ്വാദനം, പത്രവായന, കാവ്യ കൂട്ടം തുടങ്ങി നിരവധി പരിപാടികൾക്ക് തുടക്കം കുറിച്ചു.

  സ്കൂൾ മാനേജർ കെ.പി.അബ്ദുൾ മജീദ് ഉദ്ഘാടനം നിർവ്വഹിച്ച വായനോത്സവം പരിപാടിയിൽ പ്രധാനാദ്ധ്യാപകൻ പി.സി ഗിരീഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു. ചടങ്ങിൽ ഡി.എച്ച്.എം എസ് ഗീത, ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന പി. സംഗീത, ഷൈജു കാക്കഞ്ചേരി, ദിൽന കെ.ജെ, ബിന്ദു കമ്മൂത്ത്, ശ്രീജ, ജി ഗ്ലോറി, ഡി.വി ജാൻവി, ഇസ, റിഫ, കിഷൻ നയൻ, റിൻഹ എന്നിവർ പങ്കെടുത്തു.

25-06-2024 കംപ്യുട്ടർ ലാബ് സമർപ്പണം

കംപ്യുട്ടർ ലാബ് സമർപ്പണം

ഹൈസ്‌കൂളിലേക്ക് പുതുതായി തയ്യാറാക്കിയ കംപ്യുട്ടർ ലാബും ,അതിലേക്കുള്ള പുതിയ കംപ്യുട്ടറുകളും ബഹു : മാനേജർ കെ.പി.അബ്ദുൾ മജീദ് കുട്ടികൾക്കായി സമർപ്പിച്ച്  ഉദ്‌ഘാടനം നിർവഹിച്ചു .ചടങ്ങിൽ ബഹുഃ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ ,മായ ,സുഹ്‌റ ,ജോഷി,ഡോ :സിമിൽ റഹ്മാൻ ,സാബിക് ,അഭിൻ മങ്ങാട്ട് എന്നിവർ സംബന്ധിച്ചു.സ്‌കൂളിലെ കുട്ടികളുടെ കൈകളിലേക്കാണ് കംപ്യുട്ടർ ലാബിലേക്കായി മാനേജരും പ്രധാനാധ്യാപകനും ഡെസ്ക്ക്ടോപ്പുകൾ  നൽകിയത് .