സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/പ്രവർത്തനങ്ങൾ

16:14, 25 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24055 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25



ലിറ്റിൽ  കൈറ്റ്സ്

വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയാണ് ഇത്.2018 ൽ വിദ്യാഭ്യാസ വകുപ്പിൻെറ നിർദ്ദേശമനുസരിച്ച് ലിറ്റിൽ കൈറ്റ്സിന്റെ ആദ്യത്തെ യൂണിറ്റ് സെൻറ് ജോസഫ് ഹൈസ്കൂൾ ഏനാമാക്കലിൽ ആരംഭിച്ചു.ആദ്യബാച്ചിൽ 23 കുട്ടികളായി ആരംഭിച്ച യൂണിറ്റ് ഇപ്പോൾ നാല് ബാച്ചുകളിലായി ഏകദേശം 115 കുട്ടികളുമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു.2018 -2020 ബാച്ചിൽ അഞ്ചു കുട്ടികൾക്ക് എസ്എസ്എൽസി  ഗ്രേസ് മാർക്ക് ലഭിച്ചു. 2019 - 21 ബാച്ചിൽ മുഴുവൻ കുട്ടികൾക്കും A ഗ്രേഡ് ലഭിച്ചു.ഹൈടെക് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയാണിത്. ആനിമേഷൻ, പ്രോഗ്രാമിങ്ങ്, മലയാളം കമ്പ്യൂട്ടിംഗ് , ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തനം എന്നിവയിൽ പരിശീലനം നൽകി വരുന്നു.ഈ യൂണിറ്റ് അംഗങ്ങൾ ആയവർ സ്കൂളിലെ മറ്റു വിദ്യാർഥികളെയും അധ്യാപകരെയും ഐ ടി സംബന്ധമായ കാര്യങ്ങളിൽ ആവശ്യമായ സഹായം നൽകുന്നു. ആഴ്ചയിൽ ക്ലാസ് ടൈമിനു ശേഷം ഒരു മണിക്കൂർ പരിശീലനം നടത്തുന്നു .ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നമ്മുടെ യൂണിറ്റിൽ നിന്ന് പങ്കെടുത്ത കുട്ടികൾ പ്രാവീണ്യം  തെളിയിച്ചിട്ടുണ്ട്.

സ്കൂളിന്റെ വെബ്സൈറ്റ് നിർമ്മാണം ,യൂട്യൂബ് ചാനൽ ആരംഭിക്കൽ എന്നിവ ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ ചെയ്തു. GSuit ക്ലാസ് ആരംഭ വേളയിൽ കുട്ടികളെയും അധ്യാപകരെയും Sign-in ചെയ്യാൻ സഹായിച്ചു. സ്കൂളിൻറെ പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.അങ്ങനെ മികവാർന്ന പ്രവർത്തനങ്ങളിൽ  വളരെ താൽപര്യം കാണിച്ചുകൊണ്ട് കുട്ടികൾ  സജീവമായ ഭാഗഭാഗിത്വം ഉറപ്പുവരുത്തുന്നു




വിദ്യാരംഗം കലാ സാഹിത്യ വേദി

 

കുട്ടികളുടെ  സർഗാത്മകകഴിവുകൾ കൾ വികസിപ്പിക്കുന്നതിനായി കലാ സാഹിത്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ തലത്തിൽ നടത്തുന്ന  മത്സരയിനങ്ങളിൽ കുട്ടികളെ തെ രഞ്ഞെടുക്കുന്നതിനായി  സ്കൂൾതലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ച് അതിൽ മെച്ചപ്പെട്ടതു തെ രഞ്ഞെടുത്ത്  ഉപജില്ലയിൽ മത്സരിക്കുകയും ചെയ്യുന്നു. രണ്ടു വർഷമായി ഗൂഗിൾ ഗ്രൂപ്പ് വഴി  കുട്ടികളുടെ യുടെ കലാ കഴിവുകൾ വികസിപ്പിക്കുന്ന  പ്രവർത്തനങ്ങൾ  നടത്തുകയും രചനകൾ  ഗ്രൂപ്പിൽ  പ്രദർശിപ്പിക്കുകയും  ചെയ്യുന്നുണ്ട്. നല്ല നിലയിൽ വിദ്യാരംഗം  പ്രവർത്തിച്ചുവരുന്നു.

ജൂനിയർ റെഡ് ക്രോസ്

 


ജൂനിയർ റെഡ് ക്രോസ് സംഘടനയുടെ ആദ്യ യൂണിറ്റ് 2014-15 അധ്യയന വർഷത്തിലാണ് ഏനമാക്കൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ചത്.ആ വർഷം എട്ടാം ക്ലാസിലെ 20 വിദ്യാർത്ഥികൾ എ ലെവൽ രജിസ്ട്രേഷൻ നടത്തി.8,9,10 ക്ലാസുകളിലെ ജെ ആർ സി കേഡറ്റുകൾക്കായി എ,ബി,സി എന്നീ മൂന്നു തലത്തിലുള്ള പരീക്ഷകൾ നടത്തിവരുന്നു.2020-21 അധ്യയന വർഷം യു പി തലത്തിലും ജെ ആർ സി യൂണിറ്റ് ആരംഭിച്ചു.സമൂഹത്തോട് പ്രതിബദ്ധതയുള്ള സേവനസന്നദ്ധമായ ജെ ആർ സി കേഡറ്റുകളെ വാർത്തെടുക്കാൻ സാധിക്കുന്നു എന്നത് അഭിമാനാർഹമാണ്.2018 ലെ പ്രളയകാലത്ത് ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ ദുരിത ബാധിതർക്ക്  നിരവധി സഹായങ്ങൾ നൽകുകയുണ്ടായി.കോവിഡ് മഹാമാരിയെ ചെറുക്കാൻ മാസ്ക് ചലഞ്ച് നടത്തി വിതരണം ചെയ്തു.ചൂട് കൂടുന്ന അവസരത്തിൽ 'പറവകൾക്ക് ഒരു പാനപാത്രം' എന്ന പേരിൽ പക്ഷികൾക്കും ദാഹജലം കൊടുക്കുന്ന പദ്ധതിക്ക് ജെ ആർ സി കേഡറ്റുകൾ നേതൃത്വം നൽകി.പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി 'എന്റെ മരം' എന്ന പദ്ധതിയിലൂടെ നിരവധി വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.ബോധവത്ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തിവരുന്നു.യു പി,എച്ച് എസ് വിഭാഗങ്ങളിലായി2021-22 അധ്യയന വർഷത്തിൽ 119 വിദ്യാർത്ഥികൾ ജെ ആർ സി യൂണിറ്റിൽ സന്നദ്ധ സേവകരായി പ്രവർത്തിച്ചു വരുന്നു.




ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പ്രസ്ഥാനം

 


രാഷ്ട്ര പുരോഗതിക്കായി വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ സ്കൗട്ട് & ഗൈഡ് പ്രസ്ഥാനം വലിയ പങ്കു വഹിക്കുന്നു.ഏകദേശം 50 വർഷത്തോളമായി സ്കൂളിൽ സ്കൗട്ട് പ്രസ്ഥാനം പ്രവർത്തിച്ചുവരുന്നു. ശാരീരികവും മാനസികവുമായി  ഉണർവുള്ള ഉത്തമപൗരന്മാരെ വാർത്തെടുക്കാൻ ഈ പ്രസ്ഥാനത്തിന് സാധിക്കുന്നു. നിലവിൽ 5 അധ്യാപകർ സ്കൗട്ട് വിഭാഗത്തിലും 5 അധ്യാപകർ ഗൈഡ് വിഭാഗത്തിലും സേവനമനുഷ്ഠിക്കുന്നു. വർഷം തോറും ഓരോ വിഭാഗത്തിലുമായി 24-ഓളം പുതിയ വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാവുന്നു. ക്യാമ്പുകൾ, ഹൈക്കുകൾ, പഠനയാത്രകൾ, പരീക്ഷകൾ, ഇതിനെല്ലാം പ്രാവീണ്യം നേടി പത്താംക്ലാസ് പരീക്ഷയിൽ ഇവർ മാർക്കിന് അർഹത നേടുകയും ചെയ്യുന്നു.





ഗണിത ക്ലബ്

വിദ്യാർത്ഥികളുടെ   ഗണിതപരമായ  നൈപുണികൾ വളർത്തുന്നതിനും ഗണിത വിഷയങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനും ഈ  ക്ലബ് ലക്ഷ്യം വയ്ക്കുന്നു. ഈ അധ്യായന വർഷത്തെ ഗണിത ക്ലബ് ഉദ്ഘാടനം ജൂലൈ 22ന് നടത്തുകയും ഗണിത ക്ലബ്ബിൻറെ കൺവീനർ ആയി ശ്രീമതി ജോളി ജോസ് ടീച്ചറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത പൂക്കളമത്സരം, പൈ ദിനാചരണം പ്രശ്നോ ത്തിരി മത്സരം, പൈചാർട്ട് മത്സരം എന്നിവ നടത്തി. ശാസ്ത്രരംഗം ഓൺലൈൻ മത്സരത്തിൽ  ഉപജില്ലാ തലത്തിൽ മത്സരിക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തു.

 






സോഷ്യൽ സയൻസ് ക്ലബ്ബ്

നമ്മുടെ രാജ്യത്തിൻറെ  ചരി ത്രവും സംസ്കാരവും പൈതൃകവും കണ്ടെത്താൻ കുട്ടികളിൽ താല്പര്യം ഉണർത്തുക എന്ന ലക്ഷ്യവുമായി 20 21 -22  അധ്യയനവർഷത്തിൽ  ജൂൺ മാസത്തിൽ തന്നെ ഹൈസ്കൂൾ ,യുപി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ മീറ്റിംഗ് ഓൺലൈനായി ചേർന്നു. ഹൈസ്കൂൾ വിഭാഗത്തിന്  ഭാരവാഹികളായി ആയി  ആൽബിൻ ഇ എസ് ,ആദർശ് പി എസ് , വിഞ്ചൽ ആൻറ്റോ എന്നിവരെയും ,യുപി വിഭാഗത്തിൽ നിന്ന്   ദേവിക എൻ പി,നേഹ എടക്കളത്തൂർ ,ജീൻ ജോയ്  എന്നിവരെയും തെരഞ്ഞെടുത്തു. ഈവർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പ്രധാന പ്രവർത്തനങ്ങൾ കണ്ടെത്തി .

ജനസംഖ്യ ദിനം

 

ലഹരി വിരുദ്ധ ദിനം സ്വാതന്ത്ര്യ ദിനം ക്വിറ്റിന്ത്യാ ദിനം ഹിരോഷിമാ ദിനം റിപ്പബ്ലിക് ദിനം

ക്വിസ് മത്സരങ്ങൾ  ഉപന്യാസ മത്സരം പ്രസംഗമത്സരം പ്രാദേശിക ചരിത്ര നിർമ്മാണം

പഠനയാത്ര എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജനസംഖ്യാ ദിനം , സ്വാതന്ത്ര്യദിനം ,ക്വിറ്റിന്ത്യാ ദിനം ,ഹിരോഷിമ ദിനം എന്നിവ വിവിധ പരിപാടികളോടെ  ആചരിച്ചു .ക്വിസ് മത്സരത്തിലും പ്രസംഗമത്സരത്തിലും സമ്മാനാർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു . കോവിഡ് സാഹചര്യത്തിനനുസരിച്ച് കൈത്തൊഴിലുകളും  ചരിത്രവും അന്വേഷിച്ച് അറിയുന്ന പഠനയാത്ര സംഘടിപ്പിക്കും. സോഷ്യൽ സയൻസ് അധ്യാപകരുടെയും ക്ലബ് അംഗങ്ങളുടെയും സഹകരണത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു




സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയെ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ക്ലബ് സഹായകമാണ്.ജില്ലാതലത്തിലും ഉപജില്ലാതലത്തിലും ശാസ്ത്ര മത്സരങ്ങളിൽ കുട്ടികൾ വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. വർഷംതോറും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ് നടത്താറുണ്ട്. ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ ക്ലബ് സൗകര്യങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വിപുലമായിത്തന്നെ വിദ്യാലയത്തിൽ നടത്തിവരുന്നു.

 







സംസ്കൃതം ക്ലബ്

സംസ്‌കൃതം ക്ലബ്ബിന്റെ  നേതൃത്വത്തിൽ ശ്രാവണദിനോത്സവ ത്തിന്റെയും രാമായണ മാസാ ചാരണത്തിന്റെയും ഭാഗമായി പദ്യംചൊല്ലൽ, ഗാനലാപനം, പ്രശ്നോത്തരി, രാമായണ പാരായണം, അഭിനയഗീതം, വാർത്താവായന എന്നീ മാത്സരങ്ങൾ നടത്തി. 6 വർഷം തുടർച്ചയായി മുല്ലശ്ശേരി ഉപജില്ല സംസ്കൃതോത്സവത്തിൽ ഓവറോൾ ട്രോഫി നേടാൻ സാധിച്ചു. എല്ലാ വർഷവും LP, UP, HS തലത്തിൽ സംസ്കൃത സ്കോളർഷിപ്പ് ലഭിക്കാറുണ്ട്

 





സ്പോർട്സ് ക്ലബ്‌

സ്പോട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുട്ബോൾ , ക്രിക്കറ്റ്‌, വോളിബോൾ കോച്ചിങ് ക്യാമ്പുകളും  കാരംസ്, ചെസ്സ് പരിശീലനവും നടത്തി വരുന്നു....സ്റ്റേറ്റ് തല മത്സരത്തിൽ പങ്കെടുത്ത് വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. നല്ലൊരു ഫുട്ബോൾ ടീം വിദ്യാലയത്തിന്റെ കീഴിൽ ഉണ്ട്..