അഭിരുചി പരീക്ഷ

ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ 2023- 26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 28/6/2023 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 129വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 124കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. സെർവർ ഉൾപ്പെടെ 28 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. രാവിലെ പത്ത്‌ മണിക്കു തുടങ്ങിയ എക്സാം വൈകുന്നേരം നാലു മണിക്ക് അവസാനിച്ചു .

ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ  ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്ട്

ലിറ്റിൽ കൈറ്റ്സ് യൂണിഫോം

202-26ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ സ്കൂൾ എംബ്ലവും ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്

പോസ്റ്റർ മത്സരം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. മൂന്ന് ബാച്ചിലേയും കുട്ടികൾ പങ്കെടുത്തു. പോസ്റ്ററുകൾ വീഡിയോ ആക്കി സ്കൂൾ ഫേസ്ബുക്കിൽ നൽകി. ലഹരി വിരുദ്ധ ദിന റാലിയുടെ പ്രസക്ത ഭാഗങ്ങൾ ക്യാമറയിൽ പകർത്തി. വീഡിയോ തയ്യാറാക്കി സ്കൂൾ യൂടുബിൽ അപ്‌ലോഡ് ചെയ്തു.

പ്രിലിമിനറി ക്യാമ്പ്

ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ 2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി  ക്യാമ്പ് 2023 ജൂലൈ അഞ്ചാം തീയതി ഐ ടി ലാബിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്ത .ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, കൈറ്റ്സ് പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ  സജ്ജമാക്കുക എന്നീ ഉദ്ദേശങ്ങളിലൂടെയാണ് പരിശീലനം സംഘടിപ്പിച്ചത്. KITE മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സർ ക്ലാസ് നു നേതൃത്വം കൊടുത്തു.