2024 -25 വർഷത്തെ പ്രവർത്തനങ്ങൾ

June 3 - പ്രവേശനോത്സവം

ജൂൺ 3 തിങ്കളാഴ്ച സ്കൂൾ പ്രവേശനോത്സവസം വർണ്ണാഭമായ വിവിധ പരിപാടികളോടെ നടന്നു. പരിപാടിക് ബഹുമാനപെട്ട HM സ്വാഗതം പറഞ്ഞു. ചടങ്ങിന് ശ്രീമതി ആരിഫ അധ്യക്ഷ സ്ഥാനം വഹിച്ചു. AEO, ബിപിസി, PTA പ്രസിഡന്റ്‌, വിവിധ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് നിഷ ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. ശേഷം മധുര വിതരണവും ഉച്ചഭക്ഷണവും പായസ വിതരണവും നടന്നു. ഉച്ചയോടെ പരിപാടി അവസാനിച്ചു.

 
 
 

June 5 - പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ നിർമാണം, ഡോക്യുമെന്ററി പ്രദർശനം, വൃക്ഷതൈ നടൽ എന്നിവ സംഘടിപ്പിച്ചു...

 
 

June 12- ലോക ബാലവേല വിരുദ്ധദിനം

ലോക ബാലവേല വിരുദ്ധ ദിനവുമായി  ബന്ധപെട്ടു സ്കൂളിലെ മുഴുവൻ കുട്ടികളും ബാലവേല വിരുദ്ധ പ്രതിജ്ഞ ചെയ്തു.. അധ്യാപകർ ചൊല്ലി കൊടുക്കുകയും കുട്ടികൾ അതേറ്റു ചൊല്ലുകയും ചെയ്തു..

മെഹന്ദി ഫെസ്റ്റ് 2024

ഈ വർഷത്തെ ബക്രീദ് പ്രമാണിച്ചു താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.. മത്സരത്തിൽ LP വിഭാഗത്തിൽ ഫാത്തിമ ഫൈഹ (4-B) ഒന്നാം സ്ഥാനവും, ഫിൽസ (4-C) രണ്ടാം സ്ഥാനവും നേടി.. UP വിഭാഗത്തിൽ 7-A യിലെ അഭിരാമി ഒന്നാം സ്ഥാനവും, 7-B ക്ലാസിലെ റൈഫ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി...

 
 

ജൂൺ 19 - വായനദിനം