സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/2024-25

18:44, 20 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School14055 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം -2024-25

കരിക്കോട്ടക്കരി സെൻ്റ് തോമസ് ഹൈസ്കൂളിൽ പ്രവേശന്തോത്സവംസംഘടിപ്പിച്ചു. പി.റ്റി എ പ്രസിഡൻ്റ് ശ്രീ. തോമസ് നടുത്തോട്ടത്തിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സ്കൂൾ മാനേജർ റവ.ഫാ. കുര്യാക്കോസ് കളരിക്കൽ ഉദ്ഘാടനം ചെയ്തു. അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ജോസഫ് വട്ടുകുളത്തിൽ മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ പി. സിറിയക്, അസി.മാനേജർ റവ.ഫാ എ ബിൻ മുള്ളൻ കുഴി,മദർ പി.റ്റി.എ പ്രസിഡൻ്റ് ശ്രീമതി മഞ്ജുസിബി , ‘സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഷേർളി ജോസഫ്, വിദ്യാർത്ഥി പ്രതിനിധി കുമാരി അലോണ പ്രദീപ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. സന്തോഷ് മാത്യു കൃതജ്ഞതയർപ്പിച്ചു. തുടർന്ന് പി.റ്റി.എയുടെ സഹായത്തോടെ മധുരപലഹാരവിതരണവും സി. ഷിബി കെ. സി യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കുള്ള ഓറിയൻ്റേഷൻ ക്ലാസ്സും നടത്തി.

ലോക പരിസ്ഥിതി ദിനാചരണം കരിക്കോട്ടക്കരി സെൻ്റ് തോമസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മിനി മോൾ പി. സിറിയക് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.റ്റി.എ പ്രസിഡൻ്റ് ശ്രീ. തോമസ് നടുത്തോട്ടം അധ്യക്ഷതവഹിച്ചു. അയ്യങ്കുന്ന് കൃഷിഭവൻ അഗ്രിക്കൾച്ചറൽ അസിസ്റ്റൻ്റ് ശ്രീമതി. ജീൻ ഷാജി പരിസ്ഥിതിദിന സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധി കുമാരി അനുഗ്രഹ പി. ബിജോയി ആശംസകളർപ്പിച്ചു. ഇരിട്ടി നബാർഡിൻ്റെ നേതൃത്വത്തിലുള്ള ഫെഡ് ഫാം ഫാർമേഴ്സ് പ്രതിനിധികൾ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്തു. ശ്രീമതി ജീൻ ഷാജി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ട് ഇക്കോ ക്ലബ്ബിൻ്റെ വിദ്യാലയ ഹരിതവൽക്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കൺവീനർ ശ്രീമതി ലിൻസി റ്റി.ജെ കൃതജ്ഞതയർപ്പിച്ചു. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എൻ്റെ മരം' എന്ന വിഷയത്തിൽ രചനാ മത്സരം ,. 'എൻ്റെ വിദ്യാലയ ദൃശ്യാവിഷ്ക്കരണം എന്നീ മത്സരയിനങ്ങളും സംഘടിപ്പിച്ചു.

കരിക്കോട്ടക്കരി സെൻ്റ് തോമസ് ഹൈസ്കൂളിൽ വായന വാരാചരണവും മലയാള മനോരമ ദിനപ്പത്രത്തിൻ്റെ വിതരണോദ്ഘാടനവും സംഘടിപ്പിച്ചു. മലയാള മനോരമ സർക്കുലേഷൻ ഡിപ്പാർട്ട്മെൻ്റ് പ്രതിനിധി ശ്രീ ശ്യാം , പത്ര ഏജൻ്റ് ശ്രീ. നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു. ഹെഡ്മിസ്ട്ര സ് ശ്രീമതി മിനിമോൾ പി സിറിയക് സ്വാഗതമാശംസിച്ച സമ്മേളനത്തിൽ പി.റ്റി എ പ്രസിഡൻ്റ് ശ്രീ. തോമസ് നടുത്തോട്ടം അധ്യക്ഷത വഹിച്ചു. സ്കൂൾ അസി. മാനേജർ റവ.ഫാ. എബിൻ മുള്ളൻ കുഴിയിൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും പത്രപ്രവർത്തകനുമായ ശ്രീ. ബിജു പാരിക്കാപ്പള്ളി വായനദിനസന്ദേശംനൽകി. ശ്രീ. വർഗ്ഗീസ് എം.എം.സാഹിത്യകാരനേയും കൃതികളെയും പരിചയപ്പെടുത്തി. ലൈബ്രറി ക്ലബ്ബ് കൺവീനർ ശ്രീമതി ജീമ ജോസ് വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമാരി അലോണ പ്രദീപ് പ്രോഗ്രാം അവതാരികയായിരുന്നു.കുമാരി മിംമ്സി തോമസ് പുസ്തകാസ്വാദനം അവതരിപ്പിച്ചു. സീനിയർ അസി.ശ്രീമതി ഷേർളി ജോസഫ് കുമാരി അൽഫോൻസ എന്നിവർ വായന ദിന സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീ.സന്തോഷ് മാത്യു കൃതജ്ഞതയർപ്പിച്ചു.