പ്രവേശനോത്സവം


2024-25 അധ്യയന വർഷത്തിലേക്കുള്ള പ്രവേശനോത്സവം (ജൂൺ 3, 2024) ന് സ്കൂൾ പി ടി എ പ്രസിഡണ്ട് റിയാസ് ഖാൻ വി സി നിർവഹിച്ചു.  ഈ അധ്യയന  വർഷത്തിൽ കൊടുവള്ളി സബ്ജില്ലയിൽ  എട്ടാം ക്ലാസിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയ ഹൈസ്കൂൾ ആണ് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ .


പ്രധാനാധ്യാപകൻ,സ്കൂൾ മാനേജർ, അധ്യാപകർ, പി ടി എ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. മധുര വിതരണം നടത്തി. സ്കൂളും പരിസരവും അലങ്കരിച്ചിരുന്നു.

പ്രവേശനോത്സവം
പ്രവേശനോത്സവം


പുതിയവർഷം പ്രവേശനോത്സവം


പെൻ ബോക്സ് ചാലഞ്ച്

പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് മനോരമ നല്ല പാഠം ടീം ഒരുക്കിയ

“പെൻ ബോക്സ് ചാലഞ്ചിന് ”ചക്കാലക്കൽ ഹൈസ്കൂളിൽ തുടക്കം കുറിച്ചു.

 
''പെൻ ബോക്‌സ് ചാലഞ്ച് ''


ചാലഞ്ച് പ്രധാനാധ്യാപകൻ ശ്രീ ശാന്തകുമാർ സർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ മനോഹരൻ സർ അധ്യക്ഷത വഹിച്ചു. നല്ല പാഠം സ്കൂൾ കോ-ഓർഡിനേറ്റർമാരായ സിനാൻ സർ, മഞ്ജിമ ടീച്ചർ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായ ഐശ്വര്യ മനോജ്‌, വിഷ്ണു വിനോദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

മലയാള വിഭാഗത്തിൻ്റെയും വിദ്യാരംഗത്തിന്റെയും നേതൃത്വത്തിൽ നിർമ്മിച്ച റേഡിയോ സംപ്രേഷണത്തോടെ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വായനാദിനാചരണത്തിന് തുടക്കം കുറിച്ചു. വായനാദിനാചരണത്തിന്റെ ഉദ്ഘാടനം യുവകവിയും തിരക്കഥാകൃത്തുമായ രാഹുൽ മണപ്പാട്ട് നിർവ്വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം സാഹിത്യകാരിയും കുമാരനാശാൻ ജന്മവാർഷിക പുരസ്കാര ജേതാവുമായ ശ്രീമതി. രനിഷ കെ എൻ ആണ് നിർവ്വഹിച്ചത്. ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ശാന്തകുമാർ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ മിഥുൻ ഗോപി സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി HM മനോഹരൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഷാജു പി കൃഷ്ണ എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു സംസാരിച്ചു.

 

കുട്ടികളിൽ പത്ര വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ മധുരം മലയാളം പദ്ധതിയ്ക്കു വേണ്ടി  പത്രത്തിൻ്റെ കോപ്പികൾ മാതൃഭൂമി സ്കൂളിലേക്ക് കൈമാറി.പത്രം സ്പോൺസർ ചെയ്ത റൂട്ട് ട്യൂഷൻ സെൻ്റർ സ്റ്റാഫും മാതൃഭൂമിയുടെ പ്രതിനിധി സന്തോഷ് ബാബുവും പരിപാടിയിൽ സംസാരിച്ചു.സ്കൂൾ ലൈബ്രറിയിലേക്ക് 100 പുസ്തകങ്ങൾ കൂടി റൂട്ട് ട്യൂഷൻ സെൻ്റർ സ്പോൺസർ ചെയ്തു.

 
 

മലയാള വിഭാഗത്തിൻ്റെ ഭാഗമായി നടത്തിയ എഴുത്തകം വായനാകുറിപ്പ് മത്സര വിജയി കൾക്കുള്ള സമ്മാന ദാനവും വേദിയിൽ വെച്ച് നടന്നു. മലയാള വിഭാഗം സബ്ജറ്റ് കൺവീനർ ജാഫർ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.