ജി.എൽ.പി.എസ് ചേലക്കര
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് ചേലക്കര | |
---|---|
വിലാസം | |
ചേലക്കര | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 24601 |
ചരിത്രം
പണ്ട് കൊച്ചി രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു ചേലക്കര.കൊല്ല വര്‍ഷം 1063ല്‍ തീപ്പെട്ട തൃപ്പൂണിത്തുറ വലിയ തമ്പുരാനു ശേഷം വലിയ തമ്പുരാനായി ഭരണമേറ്റെടുത്തത് വീരകേരളവര്‍മയായിരുന്നു.അദ്ദേഹത്തിന്റെ ദിവാനായിരുന്ന തിരുവെങ്കിടാചാര്യര്‍ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം സര്‍വ്വത്രികമാക്കുന്നതിനു വേണ്ടി പലയിടങ്ങളിലും പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു . ഇതിനോടനുബ്ന്ധിച്ച് കൊല്ലവര്‍ഷം1066(1890-91)ല്‍ ചെലക്കരയില് ഉയര്‍ന്നു വന്ന ഒരു കൊച്ചു സരസ്വതീ ക്ഷേത്രമാണ് ഇപ്പോഴത്തെ ചേലക്കര ഗവ എല്‍ പി സ്കൂള്‍. ഈ വിദ്യാലയം ചേലക്കര ഗ്രാമത്തോട് ചേര്‍ന്ന് വില്ലേജ് ആപ്പീസ് കെട്ടിടത്തിലാണ് 1891ല്‍ ശ്രീ മണലാടി കൊണ്ടപുറത്ത് കുട്ടികൃഷ്ണമേനോന് ഹെഡ്മാസ്റ്റരുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.അന്ന് ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ചുറ്റുവട്ടത്തുള്ള ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരും സവര്‍ണ്ണഹിന്ദുക്കളും ആയിരുന്നു.1932 മുതല്‍1941വരെ ,ചൊവ്വരയില്‍ തീപ്പെട്ട ധാര്‍മ്മിക ചക്രവര്‍ത്തി ശ്രീ ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ ദിവാനായ ഹെര്ബര്ട്ടിനെ ഇവിടുത്തെ പൌരപ്രമുഖര്‍ ചെന്നുകാണുകയും വിദ്യാഭ്യാസപിന്നോക്കാവസ്ഥയെ കുറിച്ച് നിവേദനം നല്കുകയുമുണ്ടായി .പിന്നീട് സര്‍വ്വ ശ്രീ സി എസ് രാമനാഥയ്യര്,തിരുത്തിയില്‍ കൊച്ചുണ്ണി നായര്‍,നമ്പ്യാത്ത് രാവുണ്ണി നായര്‍ ,സി പി സുബ്രഹ്മണ്യഅയ്യര്‍ സി വി വെങ്കിട്ടരാമന് തുടങ്ങിയവര്‍ രാജകൊട്ടാരത്തില്‍ ചെന്ന് രാമവര്‍മ മഹാരാജാവിനെ നേരില്‍കണ്ട് സങ്കടമുണര്‍ത്തിച്ചതിനെ തുടര്‍ന്നു മഹാരാജാവ് ചെലക്കരയില് ഹൈസ്കൂള്‍ അനുവദിക്കുകയും സ്കൂല്കെട്ടിടത്തിനായി കോവിലകം വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.അങ്ങനെ ലോവര്‍പ്രൈമറിയായി പ്രവര്‍ത്തിച്ചു വന്ന ഈ വിദ്യാലയം1931ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.അന്നു മുതല്‍ എല്‍ പി യും ഹൈസ്കൂളും ഒരു ഹെഡ്മാസ്റ്ററുടെ കീഴിലായിരുന്നു.1961ല്‍ ഹൈസ്കൂളില്‍ നിന്ന് എല്‍ പി വിഭാഗം വേര്‍തിരിക്കപ്പെട്ടു.സ്കൂള്‍ നിലനില്‍ക്കുന്ന ഈ സ്ഥലം ഗാന്ധിമൈതാനം എന്നും അറിയപ്പെട്ടിരുന്നു.
ഭൗതികസൗകര്യങ്ങള്
നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടര്‍ ലാബും മുകള്‍ ഭാഗത്തെ ഓഡിറ്റോറിയവും ചേര്‍ന്നതാനു സ്കൂള്‍ കെട്ടിടം.ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗം ഊട്ടുപുരയായി ഉപയോഗിക്കുന്നു.
സ്കൂള്‍ കെട്ടിടത്തിന്റെ താഴ്ഭാഗം തറ ടയില്സ് ഇട്ടതാണ്.മുറ്റവും ടയില്സ് ഇട്ടിട്ടുണ്ട്.ക്ലാസ്സ് മുറികളില്‍ ആവശ്യത്തിനുള്ള ഫര്‍ണിച്ചറുകളും ഉണ്ട്.ക്ലാസ്സ് മുറികളും ഓഡിറ്റൊറിയവും വൈദ്യുതീകരിച്ചിട്ടുണ്ട്.ഫാനും ലയിറ്റും എല്ലാ ക്ലാസ്സ് മുറികളിലുമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
അനശ്വര എന്ന പേരില്‍ ഒരു ഹെല്‍ത്ത് ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു.മൂന്നിലെയും നാലിലെയും കുട്ടികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന ഈ ക്ലബ്ബ് കുട്ടികളുടെയും സ്കൂളിന്റെയും ശുചിത്വകാര്യങ്ങളില്‍ ശ്രദ്ധിച്ചു വരുന്നു. സ്കൌട്ട് ആന്‍ഡ് ഗൈടിനഗിന്റ്റെ ഭാഗമായി ബുള്‍ബുള്‍ യുണിറ്റും ഇവിടെ ഉണ്ട് ഗണിതമേള,ഇംഗ്ലീഷ് ഫെസ്റ്റ് ,ഔഷധസസ്യപ്രദര്‍ശനം,കലാമേളകള്‍ എന്നിവ നടത്തിവരുന്നു.
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.693411,76.338684|zoom=15}}