കഴിഞ്ഞവർഷത്തെ (2023-2024)നല്ലപാഠം ക്ലബ്ബിൻ്റെ മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി സി ബി എം സ്കൂൾ .

                                  കഴിഞ്ഞ അദ്ധ്യായന വർഷാരംഭത്തിൽ  സ്കൂളിൽ ആരംഭിച്ച  ആവോളം,  പ്രഭാതഭക്ഷണ പദ്ധതിയിൽ പലവ്യഞ്ജന സാധനങ്ങളും അടുക്കള ഉപകരണങ്ങളും വാങ്ങി നൽകി കൊണ്ട് നല്ലപാഠം ക്ലബ്ബിന്റെ  പ്രവർത്തനങ്ങൾ ആരംഭിച്ചു തുടർന്നു നടന്ന ഒട്ടനവധി  പ്രവർത്തനങ്ങളാണ് ക്ലബ്ബിനെ ജില്ലയിലും സംസ്ഥാനതലത്തിലും ശ്രദ്ധേയമാക്കിയത് .അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് അക്ഷരം പഠിപ്പിച്ച നൽകുക , സ്വയം തൊഴിൽ എന്ന ആശയത്തിലൂന്നി യൂണിഫോം നിർമാണം,  സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, റോഡ് സുരക്ഷാ ബോധവൽക്കരണം  മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുക , ഓഗസ്റ്റ് 15-  ജനുവരി 26നും ദേശീയപതാകകൾ നിർമ്മിച്ച് സൗജന്യമായി  വിതരണം ചെയ്യുക, അധ്യാപകദിനത്തിൽ സ്വന്തം 
ഗുരുക്കന്മാരെ ആദരിക്കുകയും അവരോടൊപ്പം സ്നേഹ വിരുന്നിൽ പങ്കാളിയാവുകയും ചെയ്യുക, ചുനക്കര  സ്നേഹ ഭവനത്തിലെ അന്തേവാസികൾക്കൊപ്പം  ഒരു ദിനം ചെലവഴിച്ച് സ്നേഹവും  കരുതലും മാനുഷികമൂല്യങ്ങളും മനസ്സിലാക്കുക ,അടൂർ ഗവൺമെൻറ് ആശുപത്രികളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്തും തുടങ്ങി ഒരുപിടി നന്മ നിറഞ്ഞ പ്രവർത്തനങ്ങളുമായി കഴിഞ്ഞ അധ്യയന വർഷം കുട്ടികൾക്ക് മാതൃകയാകാൻ നല്ല പാഠം ക്ലബ്ബിനു സാധിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം അതിനാൽ തന്നെ ഈ അംഗീകാരം സ്കൂളിന്റെ അഭിമാനമായ നേട്ടമായി കരുതുന്നു. ഇതിനു ചുക്കാൻ പിടിച്ച ക്ലബ്ബ് കോ-ഓർഡിനേറ്റർമാരായ വി.രഞ്ജിനി , പി.രമ്യ , വിദ്യാർത്ഥി പ്രതിനിധികൾ , മറ്റ് അദ്ധ്യാപക, അനദ്ധ്യാപക , പി.റ്റി.എ, മാനേജ്മെൻ്റ് അംഗങ്ങൾ എന്നിവർക്ക് അഭിനന്ദനങ്ങൾ നേരുന്നു. വരുംവർഷങ്ങളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ നല്ല പാഠം ക്ലബ്ബിന്  കഴിയട്ടെ എന്നാശംസിക്കുന്നു ...

നല്ല പാഠം ക്ലബ്

അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകർക്ക്  സ്നേഹ വിരുന്നു മായി നല്ല പാഠം കുട്ടികൾ

നൂറനാട് : സി .ബി .എം ഹയർ സെക്കൻഡറി സ്കൂളിലെ നല്ല പാഠം കുട്ടികൾ അദ്ധ്യാപക ദിനത്തിൽ സ്കൂളിലെ മുഴുവൻ അദ്ധ്യാപകർക്കും , അനധ്യാപക ജീവനക്കാർക്കും സ്നേഹ വിരുന്ന് നൽകി. അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ എല്ലാ അദ്ധ്യാപകരെയും കുട്ടികൾ പൂച്ചെണ്ടുകളും , വൃക്ഷ തൈകളും നൽകി സ്വീകരിച്ചു . സ്കൂൾ പ്രവേശന കവാടത്തിൽ തന്നെ കുട്ടികൾ അദ്ധ്യാപകരെ സ്വീകരിച്ചു. കുട്ടികൾക്ക് പിന്തുണയുമായി പി.റ്റി.എ അംഗങ്ങളും പങ്കെടുത്തു തുടർന്ന് സ്കൂളിലെ  ഗീതാഞ്ജലി വായനശാലയുടെ നേതൃത്വത്തിൽ അദ്ധ്യാപകർക്ക് കുട്ടികൾ തയ്യാറാക്കിയ  ആശംസാ കാർഡുകൾ വിതരണം ചെയ്തു. നല്ല പാഠം കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും തയ്യറാക്കി കൊണ്ടു വന്ന വിഭവങ്ങൾ അദ്ധ്യാപകർക്ക് വിതരണം ചെയ്തു.  അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ഉച്ച ഭക്ഷണം കഴിച്ചു. അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ഊട്ടി ഉറപ്പിക്കുന്ന വേറിട്ട പരിപാടി ആയിരുന്നു നല്ല പാഠം ക്ലബ് വിഭാവനം ചെയ്തത് എന്ന് സ്കൂൾ ഹെഡ് മിസ്സ്ട്രസ്സ് ആർ. സജിനി അറിയിച്ചു. സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ  ,സ്റ്റാഫ് സെക്രട്ടറി എസ്. ഷിബുഖാൻ , പി.റ്റി.എ പ്രസിഡന്റ് ബൈജു പഴകുളം , അദ്ധ്യാപകരായ കെ. ഉണ്ണികൃഷ്ണൻ , ആർ. സന്തോഷ് ബാബു, എസ്.ജയകുമാർ , വി സുനിൽകുമാർ , എസ്. സജീവ്, ജയലക്ഷമി, ബി ശ്രീരേഖ, റ്റി. രമ, ഷെമീന , എം.എസ്. ബിന്ദു, ജ്യോതിലക്ഷമി, അർച്ചന , പ്രീതാകുമാരി , രജനി ആർ നായർ , ആശാ സോമൻ , അശ്വതി ഗോപിനാഥ് ,നല്ല പാഠം കോ - ഓർഡിനേറ്റർ മരായ വി രഞ്ജിനി , പി രമ്യ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

സ്വയം നിർമ്മിച്ച പതാകയുമായി നല്ലപാഠം കുട്ടികൾ

നൂറനാട് : സി.ബി.എം ഹയർ സെക്കൻഡറി സ്കൂളിലെ നല്ല പാഠം കുട്ടികൾ സ്കൂളിലെ തയ്യൽ യൂണിറ്റിൽ  തയ്ച്ചെടുത്ത പതാകയുമായി "ഹർ ഘർ തിരംഗ " യുടെ ഭാഗമായി. സ്വാതന്ത്രത്തിന്റെ അമ്യത് മഹോത്സവ ത്തിന്റെ ഭാഗമായി എല്ലാ ഭവനങ്ങളിലും പതാക ഉയർത്തുന്നതിന്റെ ഭാഗമായിട്ടാണ് കുട്ടികൾ ഒഴിവു സമയം സ്കൂളിലെ തയ്യൽ യൂണിറ്റിന്റെ സഹായത്തോടെ പതാകകൾ നിർമ്മിച്ചത്. തുടർന്ന് അദ്ധ്യാപകർ, മറ്റു കുട്ടികൾ, സ്കൂളിനു സമീപത്തെ വീടുകൾ  എന്നിവിടങ്ങളിൽ  പതാകകൾ വിതരണം ചെയ്തു. ദേശീയ പതാകയുടെ പ്രാധാന്യം,  നിറങ്ങൾ , അശോക ചക്രം , പതാകയുടെ മഹത്വം മുതലായ മൂല്യങ്ങൾ മനസ്സിലാക്കി കൊണ്ടാണ് കുട്ടികൾ പതാകയുടെ  നിർമ്മാണം ആരംഭിച്ചത്. സ്വയം തൊഴിൽ നൈപുണ്യവും , ആത്മവിശ്വാസവും കുട്ടികളിൽ രൂപപ്പെടുന്നതിനുതകുന്ന ഇത്തരം പ്രവർത്തനങ്ങളാണ് സ്കൂൾ നല്ല പാഠം ക്ലബിനെ വേറിട്ടു നിർത്തുന്നത്. കുട്ടികൾ നിർമ്മിച്ച 75 പതാകകൾ സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ കുട്ടികളിൽ നിന്നും ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി എസ്. ഷിബുഖാൻ , കെ. ഉണ്ണികൃഷ്ണൻ , എസ്.ജയകുമാർ , വി സുനിൽകുമാർ , സുഹൈൽ അസീസ്, ഡി ബിന്ദു,  ഷീജ, അശ്വതി എസ്. നായർ, നല്ല പാഠം കോ - ഓർഡിനേറ്റർ മരായ വി രഞ്ജിനി , പി രമ്യ എന്നിവർ നേതൃത്വം വഹിച്ചു.

റോഡ് സുരക്ഷാ ക്ലബ്ബ് രൂപീകരിച്ച് നല്ലപാഠം വിദ്യാർഥികൾ

നൂറനാട്  :   സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ

നല്ലപാഠം ക്ലബ്ബിന്റെ  നേതൃത്വത്തിൽ

കുട്ടികൾക്കായി "റോഡും സുരക്ഷിത യാത്രയും  " എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .മാവേലിക്കര അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  പ്രസന്നകുമാർ  .എൻ പരിപാടി ഉദ്ഘാടനം ചെയ്തു .

കെ പി റോഡ് സൈഡിൽ ആയി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ

രണ്ടായിരത്തോളം വിദ്യാർത്ഥികൾ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്നുണ്ട് രാവിലെയും വൈകിട്ടും സ്കൂൾവിട്ട് റോഡ് ക്രോസ് ചെയ്ത് പോകുന്നതിനു വേണ്ടി സ്കൂളിലെ സെക്യൂരിറ്റി സംവിധാനം ഉണ്ടെങ്കിലും കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട് അറിവു നൽകുക എന്നത് അത്യാവശ്യമാണ് ,ആയതിന്റെ  അടിസ്ഥാനത്തിൽ നല്ലപാഠം വിദ്യാർഥികളുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ക്ലബ്ബ് രൂപീകരിക്കുകയും മാവേലിക്കര അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  പ്രസന്നകുമാർ  .എൻ

കുട്ടികൾക്ക് ഗതാഗത നിയമ ലംഘനങ്ങളെ കുറിച്ചും

റോഡിൽ കാൽനടയാത്രക്കാർ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ, വിദ്യാർഥികളുടെ പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രകളിൽ അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചും

സംസാരിച്ചു .തുടർന്ന്

സീബ്രാലൈനിലൂടെ വേണം റോഡ് ക്രോസ് ചെയ്യേണ്ടത് എന്നും അതിന്റെ ഡെമോയും കാണിച്ചുകൊടുത്തു . സുരക്ഷാ ക്ലബിലെയും , നല്ല പാഠം ക്ലബിലെയും കുട്ടികളെ അതിനായി പരിശീലിപ്പികയും ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ സജിനി , ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ജെ. ഹരീഷ് കുമാർ, സ്റ്റാഫ്‌ സെക്രട്ടറി എസ്.ഷിബു ഖാൻ, അദ്ധ്യാപകരായ കെ. ഉണ്ണികൃഷ്ണൻ , ഗ്രീഹരി , സ്മിത ബി പിള്ള , എൻ സുമയ്യ വിദ്യാർത്ഥി പ്രതിനിധികളായ ഗൗരി ശ്രീ , ആനന്ദ് , അക്ഷയ് നല്ല പാഠം കോ- ഓർഡിനേറ്റർ മാരായ വി. രഞ്ജിനി , പി രമ്യ എന്നിവർ നേതൃത്വം വഹിച്ചു.

അന്യ സംസ്ഥാനത്തു നിന്ന് എത്തിയ കുട്ടികളെ ഒപ്പം കൂട്ടി നല്ലപാഠം കുട്ടികൾ

നൂറനാട് : സി.ബി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഈ അദ്ധ്യായനവർഷം അഡ്മിഷൻ എടുത്ത ബീഹാർ സ്വദേശികളായ ആറ് കുട്ടികളെ നല്ലപാഠം ക്ലബ്ബ് ഏറ്റെടുത്തു . സാനി കുമാർ , അബിരാജ് കുമാർ , അതുഷ് കുമാർ , റിതിക കുമാരി , അൻസുകുമാരി , രാജകുമാർ എന്നിവരാണ് ക്ലബ്ബിന്റെ പ്രവർത്തനത്തിൽ പങ്കാളികളായത്. ഈ കുട്ടികൾക്ക് വേണ്ട പഠനോപകരണങ്ങൾ , യൂണീഫോമുകൾ എന്നിവ ക്ലബ് അംഗങ്ങൾ  നൽകുക ഉണ്ടായി.  ഭാഷയുടെ പരിമതികളെ മറികടക്കാൻ മലയാളം പഠിപ്പിക്കുന്നതിലും നല്ല പാഠംകുട്ടികൾ മുൻ കൈ എടുക്കുന്നു. സ്കൂളിൽ നടക്കുന്ന നല്ല പാഠം പ്രവർത്തനങ്ങളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായി ഇതിനോടകം ഇവർ മാറി കഴിഞ്ഞു . നല്ല പാഠം ഏറ്റെടുത്തു നടത്തുന്ന "ഞങ്ങൾ നിങ്ങൾക്കൊപ്പം " എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്കും, ഒഴിവു സമയവും ഇവരെ മലയാളം പഠിപ്പിക്കുന്നതിന്  ക്ലബ്ബ് വാളണ്ടിയർമാരെ ചുമതല പ്പെടുത്തിയിരിക്കുന്നു . ചുരുങ്ങിയ ദിനം കൊണ്ട് തന്നെ മലയാളം പഠിക്കുന്നതിൽ മികവ് തെളിയിച്ചിരിക്കുകയാണ് ഇവർ.  സ്കൂൾ ഹെഡ് മിസ്സ്ട്രസ്സ് ആർ. സജിനി , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി എസ് ഷിബു ഖാൻ , ലൈബ്രറി ഇൻ ചാർജ് ആർ സന്തോഷ് ബാബു  നല്ല പാഠം കോ - ഓർഡിനേറ്റർ വി. രഞ്ജിനി , പി രമ്യ എന്നിവർ നേതൃത്വം വഹിക്കുന്നു.

<

സഹപാഠികൾക്ക് സ്വയം തയ്ച്ചെടുത്ത യൂണിഫോമുമായി നല്ലപാഠം വിദ്യാർഥികൾ

നൂറനാട് സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ നല്ലപാഠം വിദ്യാർഥികൾ സ്വയംതൊഴിൽ പരിശീലനം നേടുന്നതോടൊപ്പം സാമ്പത്തിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപാഠികൾക്ക് സ്വന്തമായി തയ്ച്ചെടുത്ത  യൂണിഫോമുകൾ

വിതരണം ചെയ്ത് മാതൃക കാട്ടി .   കുട്ടികളിൽ സ്വയംതൊഴിൽ

നൈപുണ്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ  സ്കൂളിൽ പ്രവർത്തിക്കുന്ന തയ്യൽ യൂണിറ്റിന്റെ സഹായത്തോടെയാണ് നല്ലപാഠം വിദ്യാർഥികൾ യൂണിഫോമുകൾ തയ്ച്ചെടുത്തത് . ഇതര സംസ്ഥാനത്തു നിന്നെത്തിയ  സഹപാഠികൾക്കാണ് യൂണിഫോം വിതരണം ചെയ്തത്.  'ഞങ്ങൾ നിങ്ങൾക്കൊപ്പം ' എന്ന്  പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ  ഇത്തരത്തിൽ ഒട്ടേറെ സഹായങ്ങൾ ചെയ്യുന്നുണ്ട്. തുടർന്ന് തുണിസഞ്ചികൾ,പേപ്പർ ക്യാരി ബാഗുകൾ , ലോഷനുകൾ , പേപ്പർ പേനകൾ എന്നിവയുടെ നിർമ്മാണവും  കുട്ടികൾആരംഭിച്ചിരിക്കുന്നു.കുട്ടികളുടെ തന്നെ സ്കൂളിലെ  വിതരണ യൂണിറ്റിലൂടെ ഇവ വിതരണം ചെയ്യുന്നു.

കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ സ്വയംതൊഴിൽ എന്നആശയം  വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുന്നു.സ്കൂൾ മാനേജർ ജയശ്രീ തമ്പി  ആണ് ഇതിന് വേണ്ട സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾ തയ്ച്ചെടുത്ത യൂണീഫോമുകൾ പ്രഥമാദ്ധ്യാപിക ആർ.സജിനിക്ക് നല്ലപാഠം കുട്ടികൾ  കൈമാറി .ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി എസ് ഷിബു ഖാൻ , അദ്ധ്യാപകരായ കെ. ഉണ്ണികൃഷ്ണൻ ,  ആർ സന്തോഷ് ബാബു , എസ്.രാജേഷ് , ഷീജ, സ്മിത ബി. പിള്ള , എസ്. ബിന്ദു, നല്ല പാഠം കോ - ഓർഡിനേറ്റർ വി. രഞ്ജിനി , പി രമ്യ എന്നിവർ നേതൃത്വം വഹിച്ചു.

"അന്നദാനം മഹാദാനം"

--------------------------------------

         വിശപ്പ് രഹിത ഗ്രാമം എന്ന ഉദ്ദേശത്തോടെ നല്ല പാഠം കുഞ്ഞുങ്ങൾ ശേഖരിച്ച പൊതിച്ചോർ കേരള പിറവി ദിനമായ ഇന്ന് ചാരുമൂട് ഭക്ഷണ അലമാരയിലേക്കും, Adoor goverment ഹോസ്പിറ്റലേക്കും കൊടുത്തു കൊണ്ട് വിശക്കുന്നവന് ആഹാരമെന്ന മഹാ ദൗത്യത്തിൽ  പങ്കാളികൾ ആകുകയാണ് നമ്മുടെ കുഞ്ഞുങ്ങൾ...

ചുനക്കര സ്നേഹ ഭവനം അന്തേവാസികളോടൊപ്പം ഒരു ദിനം ചെലവഴിച്ച് നല്ല പാഠം കുട്ടികൾ

നൂറനാട് : സി ബി എം ഹയർ സെക്കൻഡറി സ്‌കൂളിലെ നല്ലപാഠം ക്ലബ്ബിലെ കുട്ടികളും അദ്ധ്യാപകരും ചുനക്കര സ്നേഹ ഭവനത്തിലെ  അന്തേവാസികളോടൊപ്പം ഒരു ദിനം ചെലവഴിച്ചു. പ്രായം ചെല്ലുന്നവരെ പരിചരിക്കാൻ മക്കൾ തയ്യാറാകാതെ വരുന്ന സാമൂഹികാവസ്ഥയെ മനസ്സിലാക്കാൻ  ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു.  അവിടുത്തെ അച്ഛനമ്മമാർക്കൊപ്പം ഓണപ്പാട്ടും,തിരുവാതിരയും നൃത്താവിഷ്കാരങ്ങളും കുട്ടികൾ നടത്തുകയുണ്ടായി . നല്ലപാഠം  കുട്ടികൾ തയാറാക്കി കൊണ്ട് വന്ന വിഭവ സമൃധമായ സദ്യയും അവർക്കൊപ്പം  ചേർന്ന് കുട്ടികൾ കഴിച്ചു.   ആരോരുമില്ലാത്തവർക്ക് ഒപ്പം സന്തോഷത്തോടെ കുറച്ചു സമയം ചെലവഴിച്ച ശേഷം കുട്ടികൾ പിരിയുമ്പോൾ അന്തേവാസികളിൽ പലരും വിതുമ്പുന്നുണ്ടായിരുന്നു . ചുനക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്നേഹ ഭവനവും, പാലിയേറ്റീവ് പ്രവർത്തനവും, പകൽവീട് എന്ന ആശയവും തീർത്തും പ്രശംസനീയ മാണെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് ആർ സജിനി അറിയിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ, അദ്ധ്യാപകരായ അശ്വതി ഗോപിനാഥ്,  കെ ഉണ്ണികൃഷ്ണൻ, പി. പ്രീതാകുമാരി. സ്നേഹ ഭവനം സെക്രട്ടറി ബാബുരാജ് നല്ലപാഠം കോ ഓർഡിനേറ്റർമാരായ പി രമ്യ, വി രഞ്ജിനി, നല്ലപാഠം ക്ലബ്ബിലെ കുട്ടികൾ എന്നിവർ പങ്കെടുത്തു.

നൂറനാട് : സ്കൂൾ പ്രഭാത ഭക്ഷണ പദ്ധതിക്ക് കൈതാങ്ങുമായി സി.ബി.എം സ്കൂൾ നല്ല പാഠം കുട്ടികൾ

സി.ബി.എം ഹയർ സെക്കന്ററി സ്കൂളിലെ 'മാതൃകം ,നല്ലപാഠം

യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രഭാത ഭക്ഷണ പദ്ധതിയിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ സംഭാവന ചെയ്തു.

                         വിശപ്പ്‌ രഹിത വിദ്യാലയം എന്ന ആശയത്തിലൂന്നി ഈ അദ്ധ്യായന വർഷം മുതൽ സ്കൂളിൽ നടപ്പിലാക്കി വരുന്ന പ്രഭാത ഭക്ഷണ പദ്ധതിയിലേക്ക് . സ്കൂളിലെ  മലയാള മനോരമ നല്ല പാഠം കുട്ടികൾ ഭക്ഷണ സാധനങ്ങൾ, പലവ്യഞ്ജന,  പച്ചക്കറി  സാധനങ്ങൾ, ഗ്യാസ് അടുപ്പ്, മറ്റ് പാചക സാമഗ്രികൾ  തുടങ്ങിയവ  സംഭാവന ചെയ്തു.  സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ .സജിനി കുട്ടികളിൽ നിന്നും ഇവ ഏറ്റുവാങ്ങി . അദ്ധ്യാപകർ ഭവന സന്ദർശനം നടത്തി കണ്ടെത്തിയ അർഹരായ കുട്ടികളാണ് ആവോളം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ സ്കൂളിൽ നിന്നും പ്രഭാത ഭക്ഷണം കഴിക്കുന്നത്. സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ നല്ല പാഠം കോ ഓർഡിനേറ്റർ വി. രഞ്ജിനി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി എസ്. ഷിബുഖാൻ , നല്ലപാഠം കോ ഓർഡിനേറ്റർ പി. രമ്യ , അദ്ധ്യാപകരായ ആർ. സന്തോഷ് ബാബു, കെ. ഉണ്ണികൃഷ്ണൻ , ആർ രാജേഷ്, എസ്.ജയകുമാർ , എം. രവികൃഷ്ണൻ , സ്മിത ബി. പിള്ള , വിദ്യാർത്ഥി പ്രതിനിധികളായ ഗൗരിശ്രീ, ആനന്ദ് എസ് എന്നിവർ പങ്കെടുത്തു.

ജ‍ൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാചരണത്തോടെ സ്ക‍ൂളിലെ റ‍ൂട്ട്സ് ക്ലബ് ,ബയോഡൈവേഴ്സിറ്റി ക്ലബ് എന്നിവ യ‍ുടെ പ്രവർത്തനങ്ങൾക്ക് ത‍ുടക്കം ക‍ുറിച്ച‍ു.