സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പരിസ്ഥിതി ക്ലബ്ബ്
St.Thomas HSS Karthikappally Eco Club
പരിസ്ഥിതി ദിനം ആചരിച്ചു.
കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബ്, നാഷണൽ സർവീസ് സ്കീം, നല്ലപാഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.പിടിഎ പ്രസിഡന്റ് സുധാകരൻ ചിങ്ങോലി അധ്യക്ഷത വഹിച്ചു.കുട്ടി കർഷക അനാമിക ബാബു ഹെഡ്മിസ്ട്രസ്സ് പി.എം.ജയമോൾക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു.ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു. വിദ്യാർഥികൾ അധ്യയന വർഷാരംഭം മുതൽ പ്രത്യേകം സൂക്ഷിച്ചിട്ടുള്ള പെട്ടിയിൽ ശേഖരിക്കുന്ന പേനയടക്കമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ അധ്യയന വർഷാവസാനം ഹരിത കർമ സേനക്ക് കൈമാറുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ കോശി ഉമ്മൻ നിർവഹിച്ചു.ഫാത്തിമാനുൾ ഹനിയ പരിസ്ഥിതി ദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ്സ് ജയമോൾ പി.എം , ഷിബു ശാമുവേൽ,പിടിഎ വൈസ് പ്രസിഡൻറ് അജിത ദേവി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജയൻ കുരുവിള, ക്ലബ് കൺവീനർമാരായ ലൗലി തോമസ്, എലിസബത്ത് ചാക്കോ,സ്റ്റാഫ് സെക്രട്ടറി അനീഷ് ജോർജ്,ജി.സന്തോഷ് കുമാർ, കെ.എം.നിഹാദ്,ഗീത രാജൻ,ജിജി ജയിംസ്, പ്രിൻസ് ഏബ്രഹാം, രാധിക എന്നിവർ സംസാരിച്ചു.