ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എസ്.എൽ.സിയ്ക്ക് 100% വിജയം കരസ്ഥമാക്കുന്ന സ്കൂളുകൾക്കുള്ള അവാർഡ്

പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു.ആലപ്പുഴ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കുന്ന സ്കൂളുകൾക്കുള്ള 'പൊൻതൂവൽ അവാർഡ്' 2013 മുതൽ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. സ്പോർട്സ് മേഖലയിൽ മികച്ച നേട്ടങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്.2016 ൽ സ്റ്റേറ്റ് ടേബിൾ ടെന്നീസിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2017 ൽ സ്റ്റേറ്റ് തലത്തിൽ ക്രിക്കറ്റിന് മൂന്നാം സ്ഥാനവും ഷട്ടിൽ ബാഡ്മിന്റണിന് റവന്യു തലത്തിൽ ഒന്നാം സ്ഥാനവും നേടി .സ്റ്റേറ്റ് തലത്തിൽ ബാഡ്മിന്റണിന് ആറാം സ്ഥാനവും ലഭിക്കുയുണ്ടായി .
എസ്.എസ്.എൽ.സി റിസൾട്ട്-2021

അവാർഡ് വിതരണം
എസ്.എസ്.എൽ.സി യ്ക്ക് ഏറ്റവും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടികൾക്ക് 14 ൽപ്പരം മഹത് വ്യക്തികളുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെൻറ് വിതരണം എല്ലാവർഷവും നടത്തപ്പെടുന്നു.
* വാഹനങ്ങളുടെ ചെറുമാതൃക നിർമ്മാണത്തിലൂടെ ഇന്ത്യാ ബുക്ക് ഓഫ് അവാർഡ് 2021 കരസ്ഥമാക്കിയ വിദ്യാർത്ഥി-ശിവപ്രസാദ് ( SSLC 2020-21)

*ഓൾ ഇന്ത്യാ വിജയ് മർച്ചൻറ് ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് (അണ്ടർ16) ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഹൈസ്കൂൾ വിദ്യാർത്ഥി-അൽത്താഫ് .എസ്( SSLC 2021-22)

എസ്.എസ്.എൽ.സി. റിസൾട്ട് 2022

ആലപ്പുഴയുടെ ആദരം-2022 ( SSLC പരീക്ഷയ്ക്ക് 100% വിജയം നേടിയതിനുള്ള അവാർഡ്)


അവാർഡ് ദാനം
2022 ൽ തിരുവനന്തപുരത്തു വെച്ച് നടന്ന കേരള സംസ്ഥാന സ്കൂൾ കായിക മേളയിൽ ഈ സ്കൂളിലെ 8 ആം ക്ലാസ് വിദ്യാർത്ഥി അതുൽ ബി. ബോബൻ ഷോട്ട് പുട്ട് വിഭാഗത്തിൽ പങ്കെടുക്കുകയുണ്ടായി. 2022 ൽ കായംകുളം സബ്ജില്ലാ ശാസ്ത്രമേളയിൽ വിവിധ മത്സരങ്ങളിൽ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുത്ത് അർഹമായ നേട്ടം കൈവരിക്കുകയുണ്ടായി. ഈ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സ്റ്റാഫ് കൗൺസിലിൻറെ വകയായി സമ്മാനം നൽകി.



എസ്.എസ്.എൽ.സി. റിസൾട്ട് 2023

RBI QUIZ മത്സരം
പൊതുവിദ്യാഭ്യാസ വകുപ്പിൻറെയും RBIയുടെയും നേതൃത്വത്തിൽ 2023ൽ നടത്തിയ സാമ്പത്തിക സാക്ഷരതാ ക്വിസ്സിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ആദിൽ ഫൈസൽ (ക്ലാസ് 10), മുഹമ്മദ് ആദിൽ(ക്ലാസ് 9)എന്നിവർ നേടി സംസ്ഥാന തലത്തിൽ മത്സരിക്കാൻ അർഹരായി.സബ് ജില്ലാ മത്സര വിജയത്തിന് 5,000 രൂപയും ജില്ലാതല മത്സര വിജയത്തിന് 10,000രൂപ ക്യാഷ് അവാർഡും നേടുകയുണ്ടായി.



സ്റ്റാഫ് കൗൺസിലിൻറെ സമ്മാനം

കാർട്ടൂൺ ശില്പശാല
ലോകപ്രശസ്ത കാർട്ടൂണിസ്റ്റും കായംകുളം ഗവ.ബോയ്സ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ആയ കാർട്ടൂണിസ്റ്റ് ശങ്കറിൻറെ 121 ാം ജന്മവാർഷികം വിവിധ പരിപാടികളോടെ സാംസ്കാരിക വകുപ്പും ലളിതകലാ അക്കാദമിയും കായംകുളം മുനിസിപ്പാലിറ്റിയും സംയുക്തമായി2023 ജൂലായ് 29,30,31 എന്നീ തീയതികളിൽ ആഘോഷിക്കുകയുണ്ടായി.ഇതിനോടനുബന്ധിച്ച് സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടത്തിയ കാർട്ടൂൺ ശില്പശാലയിൽ വിവിധ സ്കൂളുകളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും ലഭിക്കുകയുണ്ടായി.

ആലപ്പുഴയുടെ ആദരം-2023 (SSLC പരീക്ഷയ്ക്ക് 100% വിജയം നേടിയതിനുള്ള അവാർഡ്)

സ്കൂൾ ശാസ്ത്രമേള,കായികമേള -2023 വിജയികൾക്കുള്ള സമ്മാനം
2022-23 അധ്യായന വർഷം സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സ്കൂളിൻറെ പേരിലുള്ള സമ്മാനങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർളി ടീച്ചർ നൽകുകയുണ്ടായി.




എസ്.എസ്.എൽ.സി. റിസൾട്ട് 2024
