2022-23 വരെ2023-242024-25


പ്രവേശനോൽസവം

2023- 24 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു. പൂളകുറ്റി  എൽ പി സ്കൂൾ മാനേജർ ആണ് സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.