ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്കൂൾവിക്കി ക്ലബ്ബ്

2022-23 വരെ2023-242024-25


2022-23 വരെ2023-242024-25


സ്കൂൾ വിക്കി ക്ലബ്ബ്

ഒരു വിദ്യാലയത്തെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്താവുന്നതും ഉൾപ്പെടുത്തിയ വിവരങ്ങൾ ആവശ്യമായ സന്ദർഭങ്ങളിൽ പെട്ടെന്ന് കണ്ടെത്താവുന്നതും ഓൺലൈനിലുള്ളവർക്ക് ഏത് സമയവും ലഭ്യമാകുന്നതുമായ കൈറ്റിന്റെ ഒരു സംരംഭമാണ് സ്കൂൾവിക്കി. ഒന്നര ലക്ഷത്തോളം ലേഖനങ്ങളും നാപ്പതിനായിത്തോളം ഉപയോക്താക്കളും ഇതിനകം സ്കൂൾ വിക്കിയിലുണ്ട്. പ്രശസ്ത ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മാതൃകയിലുള്ള വിദ്യാലയങ്ങളുടെ വിജ്ഞാനകോശമായി സ്കൂൾവിക്കി ഇതിനകം മാറിയിട്ടുണ്ട്.

സ്കൂൾവിക്കി പുരസ്കാരം ലഭിച്ചു

സ്കൂൾ വിക്കി ആരംഭിച്ചത് മുതൽ തന്നെ സ്കൂൾവിക്കി കാലാനുസൃതം അപ്ഡേറ്റ് ചെയ്ത് പരിപാലിച്ചുവരുന്ന ഒരു സ്കൂളാണ് ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി. സ്കൂൾ ഐടി കോർഡിനേറ്ററുടെ നേതൃത്വത്തിലായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുവന്നത്. പ്രത്യേക ഒരു ക്ലബ്ബ് രൂപീകരിച്ചിരുന്നില്ലെങ്കിലും ലിറ്റിൽകൈറ്റ്സ് അംഗങ്ങളും ഇതര അധ്യാപകരും ഈ സംരംഭത്തോട് പൂർണമായി സഹകരിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി 2022 ൽ സ്കൂൾവിക്കി മികച്ച അപ്ഡേഷനുള്ള പുരസ്കാരം ജില്ലാ തലത്തിൽ രണ്ടാം സ്ഥാനത്തോടെ സ്കൂൾ കരസ്ഥമാക്കി.

2022 ജൂലൈ 1 ന് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് എന്നിവർ പങ്കെടുത്ത തിരുവനന്തപുരം നിയമസഭ ശങ്കരനാരാണൻ തമ്പി ഹാളിൽ നടന്ന പ്രൗഡഗംഭീകരമായ ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് സ്കൂൾ ടീം മെമന്റോയും പ്രശസ്തിപത്രവും കാഷ് അവാർഡും ഏറ്റ് വാങ്ങി.

സ്കൂളിന്റെ ചരിത്രം, സ്കൂളിന്റെ സ്ഥിതിവിവരങ്ങൾ, ഭൗതിക സൗകര്യങ്ങൾ, ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, കുട്ടികളുടെ കലാ സാഹിത്യസൃഷ്ടികൾ, പ്രാദേശിക ചരിത്രം, സ്ഥലപരിചയം, പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ, പൂർവകാല പ്രധാനാധ്യാപകർ എന്നിവയെല്ലാം ആവശ്യമായ പ്രമാണങ്ങളോടെ ഇരുമ്പുഴി സ്കൂളിന്റെ താളിൽ ലഭ്യമാണ്.