പ്രവേശനോത്സവം

2024 ലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലിജുകുമാർ ഉത്‌ഘാടനം ചെയ്തു .HM ,PTA പ്രസിഡന്റ് ,പഞ്ചായത്ത് പ്രതിനിധികൾ ,പൂർവ അദ്ധ്യാപകർ ,മാനേജർ ,PTA ,MPTA അംഗങ്ങൾ എന്നിവർ സന്നിഹിതരായി .നവാഗതരെ പൂക്കളും ,ബലൂണുകളും നൽകി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു .സമ്മാനമായി ബുക്കുകളും പേനയും പായസവും നൽകി .സ്കൂളും പരിസരവും മനോഹരമാക്കാനും അലങ്കരിക്കാനും ജനപ്രതിനിധികൾ ,പൂർവ വിദ്യാർഥികൾ ,അദ്ധ്യാപകർ ,രക്ഷിതാക്കൾ ,നാട്ടുകാർ ,മാനേജർ എന്നിവരുടെ എല്ലാം സഹകരണമുണ്ടായി .