വായനക്കാർ എഴുത്തുകാരുമായി സംവദിച്ചു

ചേന്ദമംഗല്ലൂർ സ്കൂൾ റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംവാദ സദസ്സ് സംഘടിപ്പിച്ചു. ചേന്ദമംഗല്ലൂർ സ്കൂളിലെ അധ്യാപകരും സാഹിത്യ പ്രവർത്തകരുമായ ബന്ന ചേന്ദമംഗല്ലൂർ, എസ് ഖമറുദ്ദീൻ, എൻ കെ സലീം എന്നിവർ സംവാദങ്ങൾക്ക് നേതൃത്വം നൽകി.

ബഷീർ പാലത്ത്, നദീർ ബിൻ ഹനീഫ്, റോഷൻ ആർ സലീൽ , ജലീൽ കെ എൻ എന്നിവർ സംസാരിച്ചു