2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024-25

2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.

2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. P T A പ്രസിഡന്റ് പി.സുരേഷ്, വൈസ് പ്രസിഡന്റ് വേണു, M PTA പ്രസിഡന്റ് ശ്രീമതി ശ്രീജ മക്കട്ടി . S M C ചെയർമാൻ സി.ബാലകൃഷ്ണൻ PTA – M PTA അംഗങ്ങൾ, വിശിഷ്ട അതിഥി കൂടിയായ റിട്ട. H M ഭാസ്കരൻ മാഷ്, ഒൻപത് - പത്ത് ക്ലാസുകളിലെ കുട്ടികൾ എന്നിവർ ചേർന്ന് കുട്ടികളെ ഹാർദ്ദവമായി സ്വീകരിച്ചു. പരിപാടി ഭാസ്കരൻ മാഷ് ഉദ്ഘാടനം ചെയ്തു. പിന്നീട് കുട്ടികളുമായി സംവദിക്കുകയും പുതിയ അക്കാദമിക് വർഷത്തിന് ആശംസകൾ നേരുകയും ചെയ്തു. PTA പ്രസിഡന്റ് ചടങ്ങിന് അദ്ധ്യക്ഷം വഹിച്ചു. HM incharge രതീഷ് മാഷ്, വാർഡ് മെമ്പർ പി. മാധവൻ, വ്യാപാരി വ്യവസായിസമിതി അംഗം, എം.ആർ സുകുമാരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വിവിധ സന്നദ്ധ സംഘടനകളും. വ്യക്തികളും പഠന സാമഗ്രികൾ കുട്ടികൾക്ക് വിതരണം ചെയ്തു. പായസ വിതരണം നടത്തി. തുടർന്ന് കൂട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. മുൻ വർഷത്തെ അപേക്ഷിച്ച് 8, 9, 10 ക്ലാസുകളിലായി മുപ്പതോളം കുട്ടികളുടെ വർദ്ധനവാണ് ഉണ്ടായത്. എട്ടാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി 'രക്ഷിതാക്കളുടെ വിദ്യാഭ്യാസം' എന്ന വിഷയത്തിൽ അദ്ധ്യാപികകൂടിയായ സുമതി എം. ബോധവൽക്കരണ ക്ലാസ് നടത്തി.