പ്രവേശനോൽസവം 23

പരിസ്ഥിതി ദിനാചരണം

ചേന്ദമംഗല്ലൂർ ഹയർ സെക്കന്റെറി സ്കൂളിലെ ഹരിതം ഇക്കോ ആൻഡ് ഫോറെസ്ട്രി ക്ലബ് പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ക്ലബ്ബ് കോഡിനേറ്റർ ഡോ. മുഹമ്മദ് ഷിജാദ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ U.P മുഹമ്മദലി അധ്യക്ഷത വഹിച്ച പരിപാടി, ബാലസാഹിത്യ അവാർഡ് നേടിയ ചേന്ദമംഗല്ലൂർ ഹയർ സെക്കന്റെറി സ്കൂൾ അധ്യാപകൻ S. കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിലെ മുഖ്യാതിഥി റിട്ടയേർഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. അബ്ദുൽ ഗഫൂർ 'പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള പോരാട്ടം' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. കലാകാരനായ ബന്ന ചേന്ദമംഗല്ലൂർ ആശംസകൾ അർപ്പിച്ച ചടങ്ങിന് അസിസ്റ്റന്റ് കോഡിനേറ്റർ അമീർ അലി നന്ദി അറിയിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചിത്രരചന, പരിസ്ഥിതി ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചാണ് പരിസ്ഥിതി ദിനാചരണം അവസാനിച്ചത്.