ഗവ. എച്ച് എസ് നെല്ലാറച്ചാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
===
നെല്ലാറച്ചാൽ ===
ചരിത്രം
വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാൽ ഗവ ഹൈസ്കൂൾ , കേരളത്തിലെ തന്നെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ് . 1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു എന്ന് രേഖകൾ സാക്ഷയപ്പെടുത്തുന്നു . എന്നാൽ അതിനും മുൻപേ ഈ വിദ്യാലയമുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു . മൂപ്പൈനാട് സ്കൂൾ എന്നായിരുന്നു മുൻപ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . മൂപ്പൈനാട് എന്നാൽ തച്ചനാടൻ മൂപ്പന്മാർ വസിച്ചിരുന്ന സ്ഥലം . 1976 ൽ യു പി സ്കൂൾ ആവുകയും , ആർ എം എസ് എ പ്രകാരം 2011 ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
നിലവിൽ വിദ്യാലയത്തിൽ 425 വിദ്യാർത്ഥികളും 27 അദ്ധ്യാപകരും 2 അനധ്യാപകരുമാണുള്ളത്.സ്കൂളിന് എൽ പി വിഭാഗത്തിന് ആറ് ക്ലാസ് മുറികളും , യു പി വിഭാഗത്തിന് അഞ്ചും,ഹൈ സ്കൂൾ വിഭാഗത്തിന് ആറും ക്ലാസ് മുറികളാണുള്ളത്.കൂടാതെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും കുട്ടികൾക്ക് ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി കെ ബാലകൃഷ്ണൻ
- അബ്ദുറഹിമാൻ പി എം
- ജനാർദ്ദനൻ സി
- അബ്ദുൽ സലാം
- ലിസി എൻ ഡി
- ലിസി അഗസ്റ്റിൻ എ
നേട്ടങ്ങൾ
സംസ്ഥാന ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്കൂളിലെ വിദ്യാർഥികൾക്ക് മൂന്നാം സ്ഥാനവും , അഞ്ചാം സ്ഥാനവും നേടാനായി . വുഷു ചാമ്പ്യൻഷിപ്പിൽ സംസ്ഥാന തലത്തിൽ രണ്ടു മുതൽ ആറാം സ്ഥാനം വരെ കരസ്ഥമാക്കാനും ടെന്നിക്കൊയ്ത് ചാമ്പ്യൻഷിപ്പിൽ സംസ്ഥാന സബ് ജൂനിയർ ടീമിലേക്ക് വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു . വിദ്യാരംഗം കലാസാഹിത്യവേദിയുടെ അരങ്ങിലും വിദ്യാർഥികൾക്കു മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു . യുറീക്ക വിജ്ഞാനോത്സവം , NMMS ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകളിലും വിദ്യാർഥികൾ തിളക്കമാർന്ന പ്രകടനം നടത്തി വരുന്നു . ലോക്ക് ഡൌൺ കാലത്തെ അനുഭവങ്ങൾ ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെയും അധ്യാപരുടെയും രചനകൾ ഉൾപ്പെടുത്തി "ചീനം " എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കാനായി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- അമ്പലവയൽ വടുവഞ്ചാൽ റോഡിൽ നിന്നും 6 കി. മി നിന്നും മാറി സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാലിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
{{#multimaps:11.59643,76.18220 |zoom=13}}