ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/എന്റെ ഗ്രാമം

16:45, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Deepaniya1234 (സംവാദം | സംഭാവനകൾ) (added Category:എന്റെ ഗ്രാമം using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ ഗ്രാമം നെടുവേലി.കന്നുകാലി വനം എന്ന് മുൻ കാലങ്ങളിൽ അറിയപ്പെട്ടു.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വെമ്പായം ഗ്രാമ പഞ്ചായത്തിലാണ് ഈ ഗ്രാമം.പാടവും കുന്നു തോടും ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. പരമ്പരാഗതമായി കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ തൊഴിൽ.നെൽ കൃഷിയാണ് ഇതിൽ പ്രധാനം.നെൽ വയലുകളുടെ പച്ചപ്പ് നെടുവേലിയുടെ ഭൂപ്രകൃതിയുടെ സവിശേഷതകളിൽ ഒന്നാണ്.ഇതുകൂടാതെ റബ്ബറും ഇവിടെ കൃഷി ചെയ്യുന്നു.

ശാന്തസുന്ദരമായ ഗ്രാമമാണ് നെടുവേലി. ആരാധനാലയങ്ങളും കൃഷിയിടങ്ങളും നെൽപ്പാടങ്ങളും കൊണ്ട് പ്രകൃതിരമണീയമാണ് എന്റെ ഗ്രാമം.