ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്

22:34, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THINKAL (സംവാദം | സംഭാവനകൾ) (' പഠനോത്സവം 2023 - 2024 വിദ്യാഭ്യാസ വകുപ്പിൻ്റെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക ' എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി ആയാപറമ്പ് ഗവൺമെൻറ് ഹയർ സെക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പഠനോത്സവം 2023 - 2024

വിദ്യാഭ്യാസ വകുപ്പിൻ്റെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക ' എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി ആയാപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 മാർച്ച് 1 ന് മികവ് പഠനോത്സവം നടക്കുകയുണ്ടായി. തദവസരത്തിൽ നൂറിലേറെ വർഷങ്ങൾ പിന്നിട്ട വിദ്യാലയ മുത്തശ്ശിയുടെ യശസ്സ് ഉയർത്തുന്ന രീതിയിലുള്ള പഠന പ്രവർത്തനങ്ങളുടെ അവതരണമാണ് നടന്നത്. ഗ്രാമ ചേതനയെ തൊട്ടുണർത്തി കൊണ്ട് ബാല്യ കൗമാരങ്ങളുടെ കലാപരവും പഠനപരവുമായ പ്രവർത്തനങ്ങൾ പീലിനിവർത്തി ആടിയ ഒരു മികവുറ്റ ദിവസത്തിന് ആയാപറമ്പ് ഗ്രാമം സാക്ഷിയായി.പ്രീപ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികളുടെ 52 പ്രവർത്തനങ്ങളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്.പഠനപ്രക്രിയയുടെ ഭാഗമായി ക്ലാസ്സ് മുറികളിൽ നിർമ്മിക്കപ്പെട്ട ഉല്പന്നങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു.പോയ അക്കാദമിക് വർഷം കലാകായിക വിദ്യാഭ്യാസ രംഗത്ത് സ്റ്റേറ്റ് തലത്തിൽ തന്നെ മികവ് പുലർത്തിയ ധാരാളം പ്രവർത്തനങ്ങളുടെ അവതരണത്തിലൂടെ ചെറുതന പഞ്ചായത്തിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കാൻ ആയാപറമ്പ് സ്കൂളിലെ ചുണകുട്ടികൾക്ക് സാധിച്ചു