ടി എ എം യു പി എസ് എടത്തനാട്ടുകര/എന്റെ ഗ്രാമം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലുൾക്കൊള്ളുന്ന അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് എടത്തനാട്ടുകര. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.ഗ്രാമത്തിൻ്റെ ആകെ വിസ്തീർണ്ണം ഏകദേശം 30 km2 ആണ്.


ഒരു കാർഷിക ഗ്രാമമെന്ന രീതിയിൽ പ്രശസ്തി നേടിയ പ്രദേശമാണ് എടത്തനാട്ടുകര.തരിശുഭൂമികളില്ലാത്ത ഗ്രാമം എന്നൊരു കീർത്തിയും എടത്തനാട്ടുകരക്കുണ്ട്.

ഗ്രാമത്തിന്റ തെക്കു-കിഴക്കു അതിർത്തിയിലൂടെയാണ് വെള്ളിയാർ നദി ഒഴുകുന്നത്.

പുരാതനകാലത്ത് എടത്തനാട്ടുകര ഒരു കച്ചവട പ്രദേശം കൂടിയായിരുന്നു. ഇവിടത്തെ ചന്തയിലേക്ക് പല വസ്തുക്കളും വിൽക്കുവാനും വാങ്ങുവാനും ആളുകൾ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേരാറുണ്ടായിരുന്നു. മതമൈത്രിയും സാഹോദര്യവും മുഖമുദ്രയായ ഈ ഗ്രാമത്തിൽ അതിനുള്ള ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ജാതിമത ഭേതമന്യേ എല്ലാ മതസ്ഥരും ആഘോഷിക്കുന്ന കൊടിയൻകുന്ന് കരുമനപ്പൻ കാവിലെ താലപ്പൊലി അവയിലൊന്നാണ്.

പ്രശസ്ത വ്യക്തികൾ

ആദ്യമായി പരിശുദ്ധ ഖർആൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സി എൻ അഹമ്മദ് മൗലവി, സോപാന സംഗീത വിദ്വാൻ ഞരളത്ത് രാമപ്പൊതുവാൾ, ഭഗവദ് ഗീത ആദ്യമായി മലയാളത്തില

ആദ്യമായി പരിശുദ്ധ ഖർആൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സി എൻ അഹമ്മദ് മൗലവി, സോപാന സംഗീത വിദ്വാൻ ഞരളത്ത് രാമപ്പൊതുവാൾ, ഭഗവദ് ഗീത ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഇസ്ലാമിക പണ്ഡിതനായ ഇഷാക്ക് മാസ്റ്റർ, കായിക താരമായ വി പി സുഹൈർ തുടങ്ങി ഒട്ടനവധി പേരുടെ വ്യക്തി പ്രഭാവമുണ്ട് എടത്തനാട്ടുകരയുടെ ചരിത്രത്തിന്.