എച്ച്.എസ്.കേരളശ്ശേരി/എന്റെ ഗ്രാമം

14:19, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- P1915920 (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമം താളിലേക്ക് കൂടുതൽ ആശയങ്ങൾ നൽകി)

കേരളശ്ശേരി

പാലക്കാട്‌ ജില്ലയിലെ പാലക്കാട്‌ താലൂക്കിൽ കേരളശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കേരളശ്ശേരി.

സ്‌ഥലനാമ ചരിത്രം

കേരളത്തിന്റെ  ശ്രീ ആയ കേരള ശ്രീ  പിന്നീട് ലോപിച്ച്  കേരളശ്ശേരിയായി എന്ന് പറയപ്പെടുന്നു.

എന്നാൽ മറ്റു ചിലർ ചേരി പ്രദേശങ്ങളായ കുണ്ടളശ്ശേരി, വടശ്ശേരി, തടുക്കശ്ശേരി എന്നിവയെല്ലാം ചേർന്നതാണ് കേരളശ്ശേരിഎന്നും പറയപ്പെടുന്നു.

പൊതു സ്ഥാപനങ്ങൾ

ആദ്യകാലങ്ങളിൽ പൊതു സ്ഥാപനങ്ങൾ എന്നുപറയാൻ പഞ്ചായത്തിൽ ഒന്നും തന്നെ ഇല്ലെങ്കിലും, ഇന്ന് പൊതുസ്ഥാപനങ്ങൾ ആയ പോസ്റ്റ് ഓഫീസ്, ബാങ്ക് അക്ഷയ കേന്ദ്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷിഭവൻ, വില്ലേജ് ഓഫീസ്, മാവേലി സ്റ്റോർ, റേഷൻ കട,മാർജിൻ ഫ്രീ എന്നിവയെല്ലാം കേരളശ്ശേരിയിൽ വളർന്ന്  വന്നിരിക്കുന്നു. കൂടാതെ കുറച്ചുകാലം മുൻപ്  വന്ന കല്യാണമണ്ഡപം, പ്രിന്റിംഗ് പ്രസ്സ് ,എടിഎം സർവീസ് എന്നിവയെല്ലാം കേരളശ്ശേരിയിൽ നിലവിലുണ്ട്. കമ്പ്യൂട്ടർ സാക്ഷരതയിലും കേരളശ്ശേരി പഞ്ചായത്ത് വളരെയധികം മുൻപിൽ ആണ്. കൂടാതെ ഇപ്പോൾ കേരളശ്ശേരി പഞ്ചായത്തിന് അടുത്ത് കുട്ടികൾക്ക് വേണ്ടി കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യം മിതമായ ഫീസിൽ നടത്തിവരുന്നു.

കേരളശ്ശേരി ഗ്രാമപഞ്ചായത്ത്

കേരളശ്ശേരിയിലെ ആദ്യത്തെ പ്രസിഡന്റ് ആയി കുട്ടപ്പണിക്കർ സ്ഥാനമേറ്റു.കേരളശ്ശേരിയിൽ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റ് പദവി അലങ്കരിച്ചത് എസ്. എസ് മന്നാടിയാ രാണ്.ആദ്യത്തെ വനിതാ പ്രസിഡന്റ് പി വി സത്യഭാമയാണ്. ഇപ്പോഴത്തെ പ്രസിഡന്റും ഒരു വനിത തന്നെയാണ് ശ്രീമതി ഷീബ സുനിൽ.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ പദ്ധതികളും ഇവിടെ പ്രാവർത്തികമാക്കുന്നു.

കായികം,വിനോദം

കേരളശ്ശേരി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പലകായിക മത്സരങ്ങളും നടത്തിവരുന്നു. സ്കൂൾതല കായികമേളകളിൽ മികവുള്ള കുട്ടികളെ ജില്ലാ സംസ്ഥാനതലം വരെ എത്തിക്കാറുണ്ട്.

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് കേരളശ്ശേരി. വിനോദസഞ്ചാര കേന്ദ്രങ്ങളായ പാമ്പേരിൻ പാറ, മയിലാടും പാറ, കരടി മല, പുല്ലാണിമല, യക്ഷിക്കാവ്  ഇതിനു ഉദാഹരണങ്ങളാണ്.