103-മത് വാർഷികാഘോഷം

സ്കൂളിലെ 103-മത് വാർഷിക ആഘോഷവും രക്ഷാകത്തൃദിനവും 17.02.2023  വെള്ളിയാഴ്ച ബഹുമാനപ്പെട്ട വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ കോവളം ബൈജു അധ്യക്ഷനായ യോഗത്തിൽ ഫിലിം ആർട്ടിസ്റ്റ് AS ജോബി വിശിഷ്ടാതിഥിയായി കുട്ടികളുടെ വിവിധ കലാപരിപാടികളും ക്യാഷ് അവാർഡ് വിതരണവും സമ്മാനദാനവും നടന്നു

പ്രവേശനോത്സവം

വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ആർ എസ് ശ്രീകുമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ കോവളം ബൈജു അധ്യക്ഷനായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന എംഎസ് സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമപ്രിയ എംപി മുട്ടക്കാട് വാർഡ് മെമ്പർ ശ്രീമതി ഗീതാ മുരുകൻ സി ആർ സി കോഡിനേറ്റർ ശ്രീമതി കുമാരി ബിന്ദു പി എസ് എന്നിവർ ആശംസകൾ അറിയിച്ചു അതിഥികൾ നവാഗതർക്ക് പഠനോപകരണം വിതരണം ചെയ്തു. ഭിന്ന ശേഷിക്കാരനായ കൈലാസനാഥ് ഉൾപ്പെടെയുള്ള നവാഗതർ അക്ഷരദീപം തെളിയിച്ചു.രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി എസ് എം സി ചെയർമാൻ ശ്രീ അനീഷ് കുമാർ നന്ദി രേഖപ്പെടുത്തി.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് എം എസ് ബീന ടീച്ചർ അസംബ്ലിയിൽ സംസാരിച്ചു, മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ഷാബു സാർ ചൊല്ലി കൊടുക്കുകയും ചെയ്തു. എല്ലാ ക്ലാസ്സുകളിലും മാലിന്യമുക്തം നവകേരളം എന്ന വിഷയത്തെക്കുറിച്ച് പോസ്റ്റർ രചന നടത്തി. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു

പ്രഭാത ഭക്ഷണം

വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള പ്രഭാതഭക്ഷണ പരിപാടി ജൂൺ രണ്ടിന് രാവിലെ കൂടിയ യോഗത്തിൽ സ്കൂൾ എച്ച്.എം  ശ്രീമതി ബീനഎംഎസ് സ്വാഗതമറിയിക്കുകയും വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ എസ് ശ്രീകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീ കോവളം ബൈജു ചെയർമാൻ ശ്രീ അനീഷ് കുമാർ ആശംസകൾ അറിയിച്ചു സീനിയർ അസിസ്റ്റൻറ് നന്ദി അറിയിക്കുകയും ചെയ്തു പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിൻറെ ചുറ്റുമതിൽ , പ്രീ പ്രൈമറി ക്കാർക്ക് ശിശു സൗഹൃദ ഫർണിച്ചർ ,ബയോഗ്യാസ് പ്ലാൻറ് മഴവെള്ള സംഭരണി ഇവയും ഈ വർഷത്തെ പ്രോജക്ട് ഉൾപ്പെടുത്തി നൽകി

വായനാദിനം

2023 ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനുമായ ശ്രീ. ശിവാസ് വാഴമുട്ടം വയനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ,വാർഡ് മെമ്പർ, കേരളകൗമുദി ലേഖകൻ ശ്രീ ഷാജിമോൻ ,കോവളം ലൈൻസ് ക്ലബ്ബ് അഡ്മിനിസ്ട്രേറ്റർ കോവളം എൻ സുരേഷ് എന്നിവർ പങ്കെടുത്തു. കേരള കൗമുദി പത്രത്തിൻറെ വിതരണ ഉദ്ഘാടനവും അന്നേദിവസം നടത്തി.പുസ്തകപ്രദർശനം, ചുമർ പത്രിക തയ്യാറാക്കൽ, പുസ്തകത്തൊട്ടിൽ, ക്വിസ് മത്സരം ,രക്ഷിതാക്കളുടെ വായന പരിപോഷിപ്പിക്കുന്നതിനായി അമ്മക്കിളിക്കൂട് ,വായനാ മത്സരം , കുഞ്ഞു കൈയിൽ ഒരു പുസ്തകം ,വായനാദിന സന്ദേശം ,പുസ്തക കുറിപ്പ് ,അക്ഷരപ്പയറ്റ് മത്സരം , വായനാശാല സന്ദർശനം, ഇവ സംഘടിപ്പിച്ചു.

യോഗ ദിനം

ജൂൺ 21ന് സൂര്യ യോഗ സെൻറർ കോവളത്തെ പരിശീലകൻ സുധീർ എസി ൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എല്ലാ കുട്ടികൾക്കും പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ അഞ്ചിന്  ചുമർപത്രികൾ, റോക്കറ്റ് നിർമ്മാണം ,മാഗസിൻ ഇവ നിർമിക്കുകയും സ്കൂൾതലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു ആദ്യമായി ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയതിന്റെ വീഡിയോ പ്രദർശിപ്പിച്ചു ചാന്ദ്രദിന ക്വിസ് ചന്ദ്രനെ കുറിച്ചുള്ള പാട്ടുകൾ അന്നേദിവസം ആലപിച്ചു

ലോക കണ്ടൽ ദിനം

ജൂലൈ 26 ലോക കണ്ടൽ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ കണ്ടൽകാടുകളുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സ്കൂൾ എച്ച് എം ശ്രീമതി. ബീന ടീച്ചർ  ഒരു പ്രഭാഷണം നടത്തി.വീഡിയോ പ്രദർശനം ,ചുമപത്രികൾ നിർമ്മാണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടന്നു

ഹിറോഷിമ നാഗസാക്കി ദിനാചരണം

ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ കയ്യൊപ്പ് പതിക്കൽ എന്നിവയും യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ ഗാനാലപനം എന്നിവ നടന്നു