കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

19:55, 27 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KVLPS (സംവാദം | സംഭാവനകൾ) ('1966ലെ ഓർമ്മകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ പുന്നക്കാട് കെ വി എൽ പി സ്കൂൾ അന്നൊരു ഓലമേഞ്ഞ പഴയ കെട്ടിടമായിരുന്നു. അന്നത്തെ ഹെഡ്മാസ്റ്റർ എബ്രായി സാർ ആയിരുന്നു ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1966ലെ ഓർമ്മകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ പുന്നക്കാട് കെ വി എൽ പി സ്കൂൾ അന്നൊരു ഓലമേഞ്ഞ പഴയ കെട്ടിടമായിരുന്നു. അന്നത്തെ ഹെഡ്മാസ്റ്റർ എബ്രായി സാർ ആയിരുന്നു  ഞങ്ങൾ അദ്ദേഹത്തെ അബ്രഹാം സാർ എന്നാണ് വിളിച്ചിരുന്നത്. ഒരു ഓമന ടീച്ചറും അലോഷ്യസ് സാറും ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് വേറൊരു സാറും ഉണ്ടായിരുന്നു. അന്ന് ഉച്ചയ്ക്ക് ഉപ്പുമാവും പാലും കിട്ടുമായിരുന്നു  അത് ഉണ്ടാക്കി തരുന്നവരെയും വിളമ്പിത്തരുന്നവരെയും ഓർമ്മച്ചെപ്പിലൂടെ ഇന്നും കാണുന്നു       ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചിരുന്നു നാലാം ക്ലാസ്സിൽ എത്തിയപ്പോൾ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും അതിന്റെ ഉദ്ഘാടനത്തിന് തിരുമേനി വന്നതും ഞാൻ ഇന്നും ഓർക്കുന്നു നാലാം ക്ലാസിൽ പുതിയ കെട്ടിടത്തിൽ പഠിക്കുന്നതിനുള്ള ഭാഗ്യം ഉണ്ടായി.

* ഓരോ ക്ലാസിലും നാല് ബെഞ്ചുകൾ വീതം ഉണ്ടായിരുന്നു. സ്കൂളിൽ  ഏകദേശം നൂറിലധികം കുട്ടികൾ ഉണ്ടായിരുന്നു. നിർധനരായ കുട്ടികളുടെ ഏക വിളക്കുമരം ആയിരുന്നു ഈ സ്കൂൾ.ഈവിളക്കുമരത്തിൽ നിന്ന് തിരിതെളിയിക്കാൻ എനിക്കും അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.            സൈലസ്, പുന്നക്കാട്, പൂർവ വിദ്യാർത്ഥി