പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ഗണിത ക്ലബ്, ശുചിത്വ ക്ലബ്, കമ്പ്യൂട്ടർ ക്ലാസ് , നവോദയ എൽ എസ് എസ് തുടങ്ങിയവക്ക് പ്രത്യേക പരിശീലനം , സബ് ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. - എൽ .എസ് .എസ് ,ക്വിസ്; തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. , ബാലസഭ . 2016 -17 അധ്യയനവർഷത്തിൽ നാറാത്ത് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ L S S നേടി പഠന മികവിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. 2018-19വർഷത്തിലെ നവോദയ പ്രവേശനത്തിന് പ്രാർത്ഥന .കെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 2020  ൽ  അഞ്ചൽ കെ നവോദയ പ്രവേശനം നേടിയിരിക്കുന്നു

നേർക്കാഴ്ച : കോവിഡ് കാലവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങൾ 

ഗണിതോത്സവം

2023-24

പ്രമാണം:ഗണിതോത്സവം-പ്രവേശനോൽസവം 2023.jpg
പ്രവേശനോൽസവം 2023

പുലീപ്പി ഹിന്ദു എൽ പി സ്കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. വേനലവധിയുടെ ഇടവേളയ്ക്ക് ശേഷം പുതിയ ക്ലാസിലെത്തിയ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ആദ്യ ദിനം ഉത്സവമാക്കി. രക്ഷിതാക്കളുടെ കൈ പിടിച്ച് അക്ഷരത്തിൻ്റെ പുതിയലോകത്തേക്ക് രാവിലെ തന്നെ പുത്തനുടുപ്പും വർണക്കുടകളും പുസ്തകങ്ങളുമായി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി. ആകാംക്ഷയോടെ സ്കൂളിൽ എത്തിയ കുരുന്നുകൾക്ക് വർണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പി ടി എ യും ചേർന്ന് നൽകിയത്.ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികളെയും അക്ഷര തൊപ്പി അണിയിച്ച് സ്വീകരിച്ചു. പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളടങ്ങിയ സമ്മാനപ്പൊതി വിതരണം ചെയ്തു.