ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/അറിയാം കൊറോണയേ
അറിയാം കൊറോണയേ
നമ്മുടെ ലോകത്താകാമാനം പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19. 2020 മാർച്ച് 11 ന് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമാണ് കോവിഡ് 19. ഇതിന്റെ പൂർണ്ണരൂപമാണ് കൊറേണ വൈറസ് ഡിസീസ് 2019, 2019 നവംബറിൽ കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പട്ടണത്തിലാണ്. ഇന്ത്യയിലാദ്യമായി കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. മനുഷ്യശരീരത്തിലെ ശ്വാസകോശനാളിയെയാണ് കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്നത്. ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. രോഗബാധിതന്റെ ശരീര സ്രവങ്ങളുമായി സന്വർക്കത്തിൽ വരുന്വോഴാണ് ഈ രോഗം മറ്റുളളവർക്ക് പകരുന്നത്.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - ലേഖനം |