സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്.എസ്സ്, പ്രവിത്താനം.

00:28, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dckottayam (സംവാദം | സംഭാവനകൾ)


പ്രവിത്താനത്തിന്റെ പ്രകാശഗോപുരമായി, തലമുറകളുടെ വിളക്കുമരമായി പ്രശോഭിക്കുന്ന സെന്റ് മൈക്കിള്‍സ്ഹൈസ്കൂളിന്റെ സംഭവബഹുലമായ ചരിത്രത്തിലേയ്ക് നമുക്ക് കടന്നുചെല്ലാം.ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയും വികാസവും ഈ നാട്ടുകാരുടെ ഭാഗധേയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്.എസ്സ്, പ്രവിത്താനം.
വിലാസം
പ്രവിത്താനം

കോട്ടയം ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-2017Dckottayam




ചരിത്രം

രണ്ട് കളരികളായിട്ടായിരുന്നു പ്രവിത്താനം സ്കൂളിന്റെ തുടക്കം.ഒരു കളരിയില്‍ അക്ഷരമാലയും പ്രാര്‍ത്ഥനയും പഠിപ്പിച്ചിരുന്നപ്പോള്‍ മറ്റേ കളരിയില്‍ സ്ദ്ധരൂപം,അമരകോശം തുടങ്ങിയ ഉപരി പാഠങ്ങള്‍ അഭ്യസിപ്പിച്ചിരുന്നു.കോട്ടയം വിദ്യാഭ്യാസ ഡിവിഷന്റെ മേധാവിയായിരുന്ന റാവു സാഹിബ് ഒ.എം.ചെറിയാന്റെ പ്രേരണയും പ്രോല്‍സാഹനവും നിമിത്തം 1919 - ല്‍ പ്രവിത്താനം പള്ളി വകയായി സെന്റ് അഗസ്റ്റിന്‍ മലയാളം സ്കൂള്‍ സ്ഥാപിതമായി.1923 ജൂണ്‍ 22-ന് ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ബ.കൊട്ടാരത്തില്‍ അച്ചന്റേയും നാട്ടുകാരുടേയും നിരന്തര പരിശ്രമഫലമായി 6-6-1946-ല്‍ നമ്മുടെ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.തുടര്‍ന്ന് അദ്ധ്യയന മാധ്യമം ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് മാറ്റുകയും ചെയ്തു.1947‍ ഡിസംബറില്‍ പ്രവിത്താനം സ്കൂളില്‍ പബ്ലിക്ക് പരീക്ഷ നടത്താന്‍ അനുവാദമായി. ‍

ഭൗതികസൗകര്യങ്ങള്‍

ഒര് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ലൈബ്രറിയും സയന്‍സ് ലാബും കമ്പ്യൂട്ടര്‍ ലാബോടും കൂടിയ സൗകര്യങ്ങളുണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്
  • ഡി.സി.എല്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പാല എഡ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കോര്‍പ്പറേറ്റ് മാനേജരും റവ.ഫാ.ജോസ് ഈന്തനാല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയുമാണ് ഈ സ്കൂളിന്റെ മാനേജര്‍ റവ.ഫാ.ഫ്രാന്‍സിസ് പാറപ്ലാക്കലും അസി.മാനേജര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ കടപ്ലാക്കലുമാണ്.ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിക്കുന്നത് സി.കുസുമം എസ്.എച്.ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ.ഫാ.സി.റ്റി.കൊട്ടാരം,ഫാ.സെബാസ്റ്റ്യന്‍ കുഴുമ്പില്‍,ശ്രീ.ആര്‍.എം.ചാക്കോ,ശ്രീ.എം.എസ്.ഗോപാലന്‍ നായര്‍,ശ്രീ.പി.എ.ജോസഫ്,ശ്രീ. റ്റി.പി.ജോസഫ്,ശ്രീ.എസ്.ബാലകൃഷ്ണന്‍ നായര്‍,ശ്രീ.വി.വി.ദേവസ്യ,ശ്രീ.റ്റി.സി.അഗസ്റ്റ്യന്‍,ശ്രീ.വി.ഒ.പോത്തന്‍,ശ്രീ.എം.എം.പോത്തന്‍,ശ്രീ.പി.ജെ.തോമസ്,ശ്രീ,സി.ജെ.അഗസ്റ്റ്യന്‍,ശ്രീ.എം.കെ.തോമസ്,ശ്രീ.തോംസണ്‍ ജോസഫ്,ശ്രീ.വി.ഒ.പോള്‍,ശ്രീ.മാത്യൂ ജോസഫ്,ശ്രീ.എസ്.എം.എഡ്വേര്‍ഡ് ജോസഫ്,ശ്രീമതി.ഫിലോമിന അഗസ്റ്റ്യന്‍,ശ്രീ.മാത്യുക്കുട്ടി ജോര്‍ജ്

പ്രശസ്തരായ പൂര്‍വ അദ്ധ്യാപകര്‍

മഹാകവി പി.എം.ദേവസ്യ,തോമസ് പാലാ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി